‘വിമാനം നിങ്ങളുടെ വീടല്ല’, നടപ്പാതയിൽ റീൽസ് ചെയ്ത യുവതിക്ക് വിമർശനം

asle-woman
Screen Grab From Video∙ shibakhan412/instagram
SHARE

വിമാനത്തിനകത്ത് ഇൻസ്റ്റഗ്രാം റീൽസെടുത്ത യുവതിക്ക് രൂക്ഷ വിമർശനം. വിമാനത്തിന്റെ നടപ്പാതയിൽ നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ വിഡിയോയ്ക്കാണ് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നത്. ചിലരുടെ ഇത്തരം പ്രവർത്തനം മറ്റുയാത്രക്കാർക്കു ബുദ്ധിമുട്ടാണെന്ന അഭിപ്രായവും എത്തി.

ഷിബ ഖാൻ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചത്. ഇവരുടെ നൃത്തം കഴിയുന്നതു വരെ മറ്റുയാത്രക്കാർ അവരുടെ സീറ്റിലേക്കു പോകാൻ കഴിയാതെ നിൽക്കുന്നതും വിഡിയോയിൽ ഉണ്ട്. നിരവധി പേർ ഇതിനോടകം തന്നെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.

എന്നാൽ വിഡിയോയ്ക്കു താഴെ വലിയ തോതിലുള്ള വിമർശനമാണ് എത്തിയത്. മറ്റുയാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് യുവതിയുടെ പ്രവൃത്തി എന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്. ‘ഇവർ ആദ്യമായാണ് വിമാനത്തിൽ കയറുന്നതെന്നു തോന്നുന്നു’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘വിമാനം പൊതുജനങ്ങൾക്കുള്ളതാണ്. ഇത് നിങ്ങളുടെ വീടല്ല’– എന്ന രീതിയിലും കമന്റുകൾ എത്തി.

English Summary: Woman Makes Instagram Reel Inside Plane, Internet Angry 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA