സ്കൂട്ടറിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന സ്ത്രീ; പരിതാപകരമായ അവസ്ഥയെന്ന് സോഷ്യൽമീഡിയ

traffic-woman
Image Cresdit∙ Nihar Lohiya/ Twitter
SHARE

സ്കൂട്ടറിനു പിന്നിലിരുന്ന് ലാപ്ടോപ്പിൽ ജോലിചെയ്യുന്ന യുവതിയുടെ ചിത്രം വൈറലാകുന്നു. ബെംഗളൂരുവിലെ കോറമംഗള റോഡിൽ നിന്നുള്ള ദൃശ്യമാണിത്. ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നതിനാൽ നടുറോഡില്‍ തന്റെ ജോലി ചെയ്യുകയാണ് യുവതി. 

വിവാഹത്തിനു വളരെനാൾ മുൻപുതന്നെ അണ്ഡം ശീതീകരിച്ചു; വെളിപ്പെടുത്തലുമായി രാംചരണിന്റെ ഭാര്യ

നിഹാർ ലോഹ്യ എന്ന ട്വിറ്റർ യൂസറാണ് ചിത്രം പങ്കുവച്ചത്. ‘ബെംഗളൂരു ചലനങ്ങളുടെ അങ്ങേയറ്റം. ഓഫിസിലേക്കു പോകുന്നതിനിടെ ബൈക്കിലിരുന്ന് ജോലിചെയ്യുന്ന യുവതി.’– എന്ന കുറിപ്പോടെയാണ് ചിത്രം. 

ചിത്രത്തിനു താഴെ നിരവധി കമന്റുകളും എത്തി. ‘ഒരു മോട്ടർ ബൈക്കില്‍ ഇരുന്ന് ജോലി ചെയ്യണമെങ്കിൽ ആ സ്ത്രീയുടെ ജോലി സമ്മർദം എത്ര രൂക്ഷമായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. തൊഴിലാളികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇനി ജോലിക്കെത്താൻ വൈകിയതു അവരുടെ തെറ്റാണെങ്കിൽ അവരെ കുറ്റപ്പെടുത്തുന്നതിൽ കാര്യമുണ്ട്.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ദിവസവു പത്തുമണിക്കൂറിൽ കൂടുതൽ ജോലിചെയ്യുന്നതിനെ കുറിച്ച് നിങ്ങൾ സങ്കൽപിച്ചു നോക്കൂ.’- എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. ‘ഈ അവസ്ഥയെ അഭിനന്ദിക്കുന്നത് കോർപ്പറേറ്റ് ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: "Peak Bengaluru Moment": Pic Of Woman Working On Laptop While Being Stuck In Traffic Is Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA