ടർകിഷ് ഐസ്ക്രീം ചാടിപിടിച്ചു; വൈറലായി ഇന്ത്യന്‍ സ്ത്രീയുടെ വിഡിയോ

turkish-woman
Screen Grab From Video∙ krishikalulla/ Instagram
SHARE

വ്യത്യസ്തമായ രീതിയിലാണ് ടർകിഷ് ഐസ്ക്രീം ആവശ്യക്കാരുടെ കൈകളിലേക്ക് വിൽപനക്കാർ എത്തിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതു മാത്രമല്ല, അതു വിളമ്പുന്നതിലും ഉണ്ട് വ്യത്യസ്തത. എന്നാൽ ആദ്യമായി ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നവർക്ക് എന്താണ് സംഭവിക്കന്നതെന്ന് മനസ്സിലാകില്ല. അത്തരത്തിൽ ഒരു ഇന്ത്യൻ അമ്മയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  

ടർകിഷ് ഐസ്ക്രീം വിൽപനക്കാരന്റെ മുൻപിൽ നിൽക്കുന്ന ഇന്ത്യൻ സ്ത്രീയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. എങ്ങനെയാണ് ആ വിഭവം അയാൾ നൽകാൻ പോകുന്നതെന്നതു സംബന്ധിച്ച് അവർക്ക് യാതൊരു  ഐഡിയയും ഉണ്ടായിരുന്നില്ല. വിൽപനക്കാരൻ സ്ത്രീയുടെ മുൽപിൽ ഐസ്ക്രീം പലതവണ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമായി കറക്കുന്നതും വിഡിയോയിൽ ഉണ്ട്. ഇതിനിടെ ഐസ്ക്രീം ചാടി പിടിക്കണം. ക്രിഷിക ലുല്ല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. 

ഏതാനും ദിവസങ്ങൾക്കകം വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. അവർ ഒരു റോക്ക് സ്റ്റാറാണെന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘സൂപ്പർ അമ്മ’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘അവർ ഒരു തമാശക്കാരിയാണ്. മനോഹരം’–  എന്നരീതിയിലും കമന്റുകൾ എത്തി. 

English Summary: Indian mom's experience with Turkish ice cream seller takes a hilarious turn. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA