ടെക്സസിൽ താമസിക്കുന്ന അമ്മയും, നാല് പെൺമക്കളും രണ്ട് മരുമക്കളും ചേർന്നാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹവേഷത്തിൽ പുറത്തുപോയത്. മാസത്തിലൊരിക്കൽ കുടുംബത്തിലെ എല്ലാവരും ഒത്തുചേർന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. അപ്പോഴാണ് ആണുങ്ങളെയും മുതിർന്ന കുട്ടികളെയും ഒഴിവാക്കി അമ്മയും പെൺമക്കളും ഒരുമിച്ചു പുറത്തുപോകാൻ പ്ലാൻ ചെയ്യുന്നത്, ധരിച്ചതോ വിവാഹവസ്ത്രവും. വെളുത്ത ബ്രൈഡൽ ഗൗണും അണിഞ്ഞ് സംഘമായി വരുന്ന പെൺകുട്ടികളെക്കണ്ട് വഴിയാത്രക്കാരും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും അമ്പരന്നു.
കൈയ്യിലുള്ള ഏറ്റവും വിലകൂടിയ വസ്ത്രം ജീവിതത്തിൽ ഒരിക്കൽ മാത്രം ഇടേണ്ടതല്ല. അതുകൊണ്ട് ഞങ്ങൾ വിവാഹ വസ്ത്രം ഇടാൻ തീരുമാനിച്ചു, എന്ന കുറിപ്പോടെയാണ് അലക്സിസ് എന്ന പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. റോഡിലൂടെ നടക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, നൃത്തം ചെയ്യുന്നതുമെല്ലാം വിഡിയോയിൽ കാണാം
അറിയാതെയാണെങ്കിലും നഗരത്തിലെ ഏറ്റവും തിരക്കേറിയ ദിവസമാണ് ഇവർ പുറത്തുപോയത്. അതുകൊണ്ട് തന്നെ ഒരുപാട് പേർ തങ്ങളെ ശ്രദ്ധിച്ചിച്ചുവെന്നും, പലരും ഫോട്ടോയും വിഡിയോയും എടുത്തിരുന്നുവെന്നും അലക്സിസ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരു തരത്തിൽ ആ ശ്രദ്ധ രസകരമായി തോന്നിയെന്നും കുറിപ്പിൽ പറയുന്നു. അമ്മയുടെ വിവാഹവസ്ത്രം കളഞ്ഞുപോയെന്നും, കൂട്ടത്തിൽ കല്യാണം കഴിക്കാത്ത ഒരാളുണ്ടെന്നും കൂടി അലക്സിസ് തന്റെ പോസ്റ്റിനു താഴെ എഴുതി..
Read also: സന്യാസ വേഷത്തില്‍ ഹോളിവുഡ് നായികമാർ; അതിശയിപ്പിച്ച് എ.ഐ ചിത്രങ്ങൾ
ഇൻസ്റ്റഗ്രാമിൽ വൈറലായ വിഡിയോയും ചിത്രങ്ങളും നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. മനോഹരമെന്നും, ഇതുപോലെ ചെയ്യാൻ ആഗ്രഹമുണ്ടെന്നും പലരും കമന്റ് ചെയ്തു. വിവാഹത്തിനു വർഷങ്ങൾക്കു ശേഷവും ഡ്രസ് പാകമാണോ എന്നാണ് പലരുടെയും ചോദ്യം.
Content Summary: Mother and Daughters in Bridel Dress