ADVERTISEMENT

പഠിക്കുന്ന കാലത്ത് ഒരുപാട് ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്ത് ഒരുപാട് അധ്യാപകർ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടാവും. എന്നാൽ ടീച്ചർ റിട്ടയറായി പോകുമ്പോൾ കുട്ടികൾ കെട്ടിപ്പിടിച്ച്  കരയണമെങ്കിൽ അതൊരു നല്ല അധ്യാപിക ആയതുകൊണ്ടുമാത്രമാണ്.

വിഡിയോയിൽ ടീച്ചറിനെ കെട്ടിപ്പിടിച്ചു കരയുന്ന പെൺകുട്ടിയെ കാണാം. ചുറ്റും വന്നുനിന്ന കുട്ടികളും വിതുമ്പുന്നുണ്ട്. നന്നായി പഠിക്കണമെന്നും ടീച്ചർ കുട്ടികളെ ഓർമിപ്പിക്കുന്നു. അധ്യാപികയുടെ മകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് വിഡിയോയാണ്  വൈറലായത്. 'എന്റെ അമ്മ അധ്യാപികയായി റിട്ടയർ ചെയ്തു. അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ് നോക്കു' എന്ന് എഴുതിക്കൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 

Read also: ‘തിയറ്റർ അടപ്പിച്ചു, സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു; ഡോ. ഗിരിജയുടേത് സിനിമയാക്കേണ്ട ജീവിതം’

വിഡിയോയ്ക്കു താഴെ ടീച്ചറിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ്. കുട്ടികൾ ഇത്രയും സ്നേഹിക്കണമെങ്കിൽ നിങ്ങൾ നല്ലൊരു അധ്യാപികയാണെന്നും ജീവിതകാലം മുഴുവൻ അവർ ഓർത്തിരിക്കുമെന്നും കമന്റുകള്‍ പറയുന്നു. എന്നാൽ ഞങ്ങൾക്ക് ഇങ്ങനെയുള്ള  അധ്യാപകരെ കാണാൻ പോലും കിട്ടിയിട്ടില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. 

Content Summary: Students crying at teachers retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com