sections
MORE

നെഗറ്റീവ് ചിന്തിക്കാൻ സമയമില്ല, വിമർശകർക്ക് ബിക്കിനികൊണ്ട് മറുപടി പറഞ്ഞ് മലൈക

Malaika Arora
മലൈക അറോറ
SHARE

അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ഏതു നാണയത്തിൽ മറുപടി പറയണമെന്ന് ബോളിവുഡ് താരം മലൈക അറോറയ്ക്കു നന്നായറിയാം. ഗോസിപ്പുകളെയും വിമർശനത്തെയും ചിലപ്പോൾ മൗനം കൊണ്ടും മറ്റുചിലപ്പോൾ ചുട്ടമറുപടി കൊണ്ടും കൈകാര്യം ചെയ്യുന്ന താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് വിമർശകരുടെ വായടപ്പിച്ചത്.

ഫ്ലോറൽ ഡിസൈനിലുള്ള ബിക്കിനി ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചതിങ്ങനെ :-

''സന്തോഷമായിരിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് സന്തോഷവതിയായിരിക്കാൻ ഞാൻ തീരുമാനിച്ചു. സന്തോഷവതിയായിരിക്കുമ്പോഴാണ് ഞാൻ നന്നായിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും നെഗറ്റിവിറ്റിയും നിങ്ങളുടെ കൈയിൽത്തന്നെയിരിക്കട്ടെ. എന്നെ വെറുതെ വിട്ടേയ്ക്ക്''...

ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ മലൈകയുടെ അടുത്ത സുഹൃത്തുക്കളായ ദിയ മിർസ, ബിപാഷ ബസു, ലിസ റേ തുടങ്ങിയവർ ആവേശത്തോടെ ആദ്യ കമന്റുകളുമായെത്തുകയും മലൈകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

നോട്ട് ഇന്ററസ്റ്റഡ്, ടൂ ബിസി ബീയിങ് ഹാപ്പി, നോ ടൈം ഫോർ നെഗറ്റിവിറ്റി, റ്റ്യൂസ്ഡേ തോട്ട്സ്, 43 ആൻഡ് ഹാപ്പി എന്നീ ഹാഷ്ടാഗുകളോടെയാണ് മലൈക മനസ്സിലെ ചിന്തകൾ പങ്കുവച്ചത്.

മാലിദ്വീപിലെ വെക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴും നിരവധി വിമർശനങ്ങൾ മലൈകയ്ക്ക് നേരിടേണ്ടി വന്നു. അന്നവരെ ബോഡിഷെയ്മിങ്ങിന് വിധേയരാക്കിയവരുടെ ഏറ്റവും വലിയ പ്രശ്നം സ്ട്രച്ച്മാർക്കുകൾ മറച്ചു പിടിക്കാതെ മലൈകെ ചിത്രങ്ങൾക്ക് പോസ്ചെയ്തതായിരുന്നു. ഫൊട്ടോഷോപ്പിലൂടെ ചിത്രത്തിൽ കൃത്രിമത്വം കാട്ടാതിരുന്നതിനെ ചിലരെങ്കിലും അഭിനന്ദിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു. ഇനി വേറെ ചിലരുടെ പ്രശ്നം മലൈകയുടെ പ്രായമായിരുന്നു. ബോളിവുഡ് താരം അർജ്ജുൻ കപൂറും മലൈകയും ഈ മാസം വിവാഹിതരാകും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ചിലരുടെ പരിഹാസം. മലൈകയും അർജ്ജുനും തമ്മിലുള്ള പ്രായവ്യത്യാസമാണ് അവരെ ചൊടിപ്പിച്ചത്.

മുൻപ് താങ്ക്ഗിവിങ് ഡേ ആഘോഷിച്ചതിന്റെ പേരിലാണ് മലൈക പരിഹസിക്കപ്പെട്ടത്. പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്നത് നിർത്താനാണ് അന്ന് ചിലർ മലൈകയോട് ആവശ്യപ്പെട്ടത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളണിഞ്ഞ് പാർട്ടിയിൽ പ്രത്യക്ഷപ്പെട്ടു എന്നാരോപിച്ചും മലൈകയെ പരിഹസിച്ചിട്ടുണ്ട്. ശരീരം മറച്ചു പിടിക്കൂവെന്നാണ് എന്നു പറഞ്ഞാണ് അന്ന് അവർ മലൈകയെ പരിഹസിച്ചത്. എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകളിൽ മനസ്സുടക്കി നിൽക്കാൻ താൽപ്പര്യമില്ലെന്നും സന്തോഷത്തോടെ മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും ബോൾഡായി പറഞ്ഞുകൊണ്ടാണ് മലൈക ജീവിതം ആഘോഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA