ADVERTISEMENT

ദേശീയ അവാർഡ് ജേതാവു കൂടിയായ നടി ദിവ്യ ദത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചവന് മുഖമടച്ചു മറുപടി കൊടുത്തത്. ഒരു അഭിമുഖത്തിന്റെ ഇടവേളയിലെടുത്ത ചിത്രമാണ് അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

bad-comment-01
അശ്ലീല കമന്റിട്ടയാൾക്ക് ദിവ്യ നൽകിയ മറുപടി

വെള്ളനിറത്തിലുള്ള കുർത്ത ധരിച്ച ചിത്രത്തിന് നിരവധി ആരാധകർ അഭിനന്ദിച്ചുകൊണ്ട് കമന്റ് ഇട്ടപ്പോൾ ഒരാൾ എല്ലാ പരിധിയും ലംഘിക്കുന്ന അശ്ലീലം നിറഞ്ഞ കമന്റാണിട്ടത്. താരത്തിന്റെ മാറിടത്തെക്കുറിച്ചാണ് അയാൾ അശ്ലീലം കലർന്ന കമന്റ് പാസാക്കിയത്. ഈ കമന്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിനെ അവഗണിക്കാൻ നിൽക്കാതെ കമന്റിട്ടയാൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിക്കൊണ്ടാണ് ദിവ്യ പ്രതികരിച്ചത്.

''അതേ, മനുഷ്യാ അത് വലുതാണ്, അതുകൊണ്ട് നിങ്ങൾക്കെന്താ?. മിണ്ടാതിരക്കൂ, സ്ത്രീകളെ അപമാനിക്കുന്നത് അവസാനിപ്പിക്കൂ. സ്ത്രീകളെന്നാൽ കേവലം ശരീരം മാത്രമല്ല അതിനുമപ്പുറമാണ്. ചിരിക്കുമ്പോൾ അവരുടെ കണ്ണിലെ തിളക്കം നിങ്ങൾ കണ്ടിട്ടുണ്ടോ?. എന്നോട് ക്ഷമിക്കണം. നിങ്ങളിൽ നിന്നും അത്തരം നല്ല കാര്യങ്ങളൊന്നും പ്രതീക്ഷിക്കാൻ പാടില്ലല്ലോ. അറപ്പുളവാക്കുന്ന ഇത്തരം പോസ്റ്റുകൾ ഇനി മേലിൽ ഇവിടെ പോസ്റ്റ് ചെയ്യരുത്.''- രോഷത്തോടെ താരം പറഞ്ഞതിങ്ങനെ.

90കൾ മുതൽ സിനിമാ ഇൻഡസ്ട്രിയിൽ സജീവമായ നടിയാണ് ദിവ്യദത്ത. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമങ്ങളോട് ദിവ്യയുടെ പ്രതികരണമിങ്ങനെ :-

'' സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോടെങ്ങനെ പെരുമാറണമെന്നും ആൺകുട്ടികളെ വീട്ടിലും സ്കൂളിലും ഒക്കെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നിട്ടും പഠിക്കുന്നില്ലെങ്കിൽ റോഡിന്റെ നടുക്കുവച്ച് ഇക്കാര്യങ്ങൾ പഠിപ്പിക്കണം.''

സിനിമാ ജീവിതത്തിൽ സ്വഭാവനടിയായി തിളങ്ങിയ ദിവ്യ വീർ സാറാ, ഡൽഹി 6, ബാഗ് മിൽക്ക ബാഗ്, സ്റ്റാൻലി കാ ദാബാ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1994 ൽ ആണ് ദിവ്യ ദത്ത ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇഷ്ക് മെയിൻ ജീനാ ഇഷ്ക് മെയിൻ മർനാ എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യ അഭിനയജീവിതത്തിലേക്കു കടന്നു വന്നത്. 2018 ൽ ഐശ്വര്യ റായിയും അനിൽ കപൂറും അഭിനയിച്ച ഫെന്നീഖാൻ എന്ന ചിത്രത്തിലാണ് ദിവ്യ ഒടുവിൽ അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com