ADVERTISEMENT

പുരുഷാധിപത്യമുള്ള ഒരു മേഖലയിലേക്ക് ജോലിക്കായി ഇറങ്ങുമ്പോൾ ജീവിതത്തിന്റെ ഒരുപാട് ഇരുണ്ട സത്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ക്രിസ്റ്റീനാ അഗീലെറാ. അമേരിക്കൻ ഗായികയും അഭിനേത്രിയുമായി ക്രിസ്റ്റീന സംഗീതമേഖലയെക്കുറിച്ചും പുരുഷാധിപത്യ സമൂഹത്തെക്കുറിച്ചും പറഞ്ഞപ്പോഴാണ് തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്. 

ചെന്നായ്ക്കൾ നിറഞ്ഞ ബിസിനസ്സ് ലോകമാണിതെന്നും പ്രായമായ പുരുഷന്മാർ പോലും ചില മോശം ഉദ്ദേശ്യത്തോടെയായിരിക്കും സമീപിക്കുകയെന്നും അവർ പറയുന്നു. 'പുരുഷാധിപത്യമുള്ള ഒരു ബിസിനസ്സ് രംഗത്തേക്ക് വളരെ ചെറുപ്പത്തിലേ കടന്നു വരേണ്ടി വരുമ്പോൾ സ്ത്രീകളെക്കുറിച്ച് പുരുഷന്മാർ എങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെന്ന് കേൾക്കേണ്ടി വരും. അവർ എങ്ങനെയാണ് എന്റെ മാറിടത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും കേൾക്കേണ്ടി വരും'. - ക്രിസ്റ്റിന പറയുന്നു.

''എല്ലാ പുരുഷന്മാരും ഒരുപോലെയല്ലെന്ന് ഞാനെന്നോടു തന്നെ പറയാറുണ്ട്. പക്ഷേ പുരുഷന്മാർ ചെയ്യുന്ന എല്ലാക്കാര്യങ്ങളും ന്യായീകരിക്കുന്നതുപോലെ ചിലർ ഓ, ആണുങ്ങളല്ലേ എന്ന് പറയാറുണ്ട്. അതിനോട് ഞാൻ യോജിക്കില്ല. ഇക്കാര്യങ്ങളിൽ പുരുഷന്മാർക്കു കൂടി ഉത്തരവാദിത്തമുണ്ടെന്നാണ് എന്റെ പക്ഷം''.

ഒരു പുരുഷന്റെ കാഴ്ചപ്പാടിൽ അപഹസിക്കപ്പെടേണ്ട ഒന്നല്ല സ്ത്രീത്വമെന്ന് സ്ത്രീകൾ തിരിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ നിങ്ങളുടെ ശരീരമല്ല, നിങ്ങളെടുത്ത തീരുമാനങ്ങളും നിങ്ങളുടെ പ്രവൃത്തികളുമാണ് വിലയിരുത്തപ്പെടേണ്ടത്. ഭയമില്ലാതിരിക്കുക എന്ന അവസ്ഥയാണ് അതിനു വേണ്ടത്. എന്റെ അമ്മ പല പദവികളിലായിരിക്കുമ്പോഴും ദുർബലയായിരിക്കുന്നതും ഭരിക്കപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരു പുരുഷനു മുന്നിൽ ഒരിക്കലും നിസ്സഹായയാകില്ല എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.'' – ക്രിസ്റ്റിന പറയുന്നു.

1990-ൽ സ്റ്റാർ സെർച്ച് എന്ന ടെലിവിഷൻ പരിപാടിയിൽ മൽസരാർഥിയായാണ് ക്രിസിറ്റിന കരിയർ തുടങ്ങിയത്. സംഗീതത്തിനും അഭിനയത്തിനും പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും ക്രിസ്റ്റീനാ അഗീലെറാ ഏറെ ശ്രദ്ധപുലർത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com