ADVERTISEMENT

വിവാഹം നടത്താൻ പേരുകേട്ട രാജ്യം ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ–ലാസ് വെഗാസ്. ഒരു മോട്ടലിനും ടാറ്റൂ പാർലറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വെളുത്ത ചാപ്പലാകട്ടെ വിവാഹങ്ങൾക്ക് ഏറ്റവും പ്രശസ്തമായ ദേവാലയവും. ചാപ്പലിന്റെ ഉടമയും 10 മിനിറ്റിൽ അവസാനിക്കുന്ന വിവാഹങ്ങൾ കണ്ടുപിടിച്ച വ്യക്തിയുമായ ഷാർലറ്റ് റിച്ചാർഡ്സ് ഇതുവരെ കൈപിടിച്ചത് അരലക്ഷത്തിലധികം വിവാഹങ്ങൾക്ക്. 1991 മുതലുള്ള കണക്കാണിത്. ഫ്രാങ്ക് സിനാത്ര, ജൂഡി കോളിൻസ്, ബ്രൂസ് വില്ലിസ്, മൈക്കൽ ജോർദാൻ, ബ്രിട്ട്നി സ്പിയേഴ്സ് എന്നിവരുൾപ്പെടെയുള്ളവരുടെ കൈപിടിച്ച റെക്കോർഡും ഷാർലറ്റിനു സ്വന്തം. 

ഇപ്പോൾ 86 വയസ്സുണ്ട് ഷാർലറ്റിന്. ഏഴുപതിറ്റാണ്ടായി അവരുടെ ജീവിതം ചാപ്പലുമായി ബന്ധപ്പെട്ടാണ്. ലോകത്തെ ഏറ്റവും പ്രശസ്ത വിവാഹ ദേവാലയം എന്നു പേര് കേൾപ്പിച്ച ശേഷം ലാസ് വെഗാസിലെ ചാപ്പൽ വിൽക്കാൻ തീരുമാനിച്ചിരുന്നു ഷാർലറ്റ്. 12 ദശലക്ഷം ഡോളറാണ് (ഏകദേശം 85 കോടി രൂപ) അവർ ചോദിച്ച തുക. പിന്നീട് ഷാർലറ്റ് തന്റെ തീരുമാനം മാറ്റി.

ഇന്നും പ്രശസ്തമാണെങ്കിലും ലാസ് വെഗാസ് ചാപ്പലിൽ ഇപ്പോൾ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം കുറവാണ്. 2004 ലാണ് ഇവിടെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. ഇതുവരെയുള്ള റെക്കോർഡ്– 1, 28,238 വിവാഹങ്ങൾ. 2018 ആയപ്പോഴേക്കും സംഖ്യ 75, 534 ആയി കുറഞ്ഞു. 42 ശതമാനത്തിലധികം കുറവ്. 

ലാസ് വെഗാസിനെ ലോകമെങ്ങുമുള്ള പ്രണയികൾ തേടിയെത്താൻ കാരണമുണ്ട്. ആകെ ആവശ്യമുള്ളത് 77 ഡോളറും 18 വയസ്സ് പൂർത്തിയായെന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റും മാത്രം. രക്ത പരിശോധനയോ മറ്റ് മനം മടുപ്പിക്കുന്ന കാത്തുനിൽപോ ഇല്ലാതെ 10 മിനിറ്റിൽ ജന്മ സാഫല്യം നേടാം. ഇക്കഴിഞ്ഞ 68 വർഷത്തിൽ 365 ദിവസവും ഷാർലറ്റ് തന്നെയായിരുന്നു ചാപ്പലിന്റെ കാവൽക്കാരി. പ്രണയികൾക്കു സ്വാഗതവചനമോതുന്നത്. സാമ്പത്തിക മാന്ദ്യമാണ് വിവാഹങ്ങൾ കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലും അടുത്തകാലത്തായി വിവാഹങ്ങളുടെ എണ്ണം കുറയുകയാണത്രേ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com