ADVERTISEMENT

മനോഹരമായ ഒരു ചിത്രം കൊണ്ടോ, കലക്കൻ അടിക്കുറിപ്പുകൾ കൊണ്ടോ, ചിലപ്പോഴൊക്കെ കുടുംബ വിശേഷങ്ങൾ പങ്കുവച്ചോ ഒക്കെ സ്മൃതി ഇറാനി ആളുകളുടെ മനസ്സു കവരാറുണ്ട്. സമൂഹമാധ്യമങ്ങളിൽ മാത്രമല്ല പാർലമെന്റിലും സ്മൃതിയുടെ വാക്കുകൾ ചിലപ്പോഴൊക്കെ അഭിനന്ദനങ്ങളും മറ്റു ചിലപ്പോൾ വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട്.

ഒരു ടിക് ടോക് വിഡിയോയിലൂടെയാണ് സ്മൃതി വീണ്ടും വാർത്തകളിൽ നിറയുന്നത്. ഒരു ട്വിറ്റർ യൂസർ പങ്കുവച്ച വിഡിയോയിൽ എന്തുകൊണ്ടാണ് ഇന്ത്യൻ സ്ത്രീകൾ പുരുഷന്മാർക്ക് പിന്നിൽ നടക്കുന്നത് എന്നതിനെക്കുറിച്ച് സ്മൃതി ഇറാനി വിശദീകരിക്കുന്നതും അതിന് പാഹി എന്ന സ്ത്രീ നൽകുന്ന മുഖഭാവങ്ങളുമാണുള്ളത്. മാസങ്ങൾക്കു മുൻപാണ് പാഹി പങ്കുവച്ച ട്വിറ്റർ വിഡിയോ തരംഗമായത്. അതിനുള്ള മറുപടിയായി സ്മൃതി പറയുന്നതിങ്ങനെ:-

''ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള ദൈവത്തിന്റെ തീരുമാനമാണത്. പുരുഷന്മാരിൽ നിന്ന് രണ്ടടി പിന്നിലായി സ്ത്രീ നടക്കണമെന്ന്. ഏതെങ്കിലും കാരണവശാൽ പുരുഷന്മാർ തന്റെ പാതയിൽ നിന്ന് വ്യതിചലിക്കുകയോ, അവർക്ക് ബാലൻസ് നഷ്ടപ്പെടുകയോ ചെയ്താൽ, സ്ത്രീകൾക്കു മാത്രമേ അവരെ പിടിച്ചു നിർത്താനും, നേർവഴിക്കു നടത്താനുമുള്ള ശക്തിയും ധൈര്യവും ഉണ്ടാകൂ. അതുകൊണ്ടാണ് ഇന്ത്യൻ സ്ത്രീകൾ ഭർത്താക്കന്മാരുടെ പിന്നിൽ നടക്കുന്നത്''.

എന്തുകൊണ്ടാണ് ഇന്ത്യൻ സ്ത്രീകൾ ഭർത്താക്കന്മാരുടെ പിന്നിൽ നടക്കുന്നത് എന്നതിനുള്ള ഗംഭീരമറുപടി എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്റർ ഉപയോക്താവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ തരംഗമായതോടെ സ്മൃതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് പ്രതികരിച്ചത്. 

English Summary : Why 'Indian Women Walk Two Steps Behind Their Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com