ADVERTISEMENT

ഇന്ത്യയാകെ കോവിഡ് –19 ഭീതിയിൽ കഴിയുകയാണ്. സഹജീവികളോട് കരുണകാണിച്ചും സ്നേഹിച്ചും സഹകരിച്ചും രാജ്യം ഒരു മഹാമാരിയെ നേരിടുകയാണ്. സമൂഹത്തിന്റെ നാനാതുറകളിൽ ജോലിചെയ്യുന്നവര്‍ ജീവൻ പണയം വച്ച് പ്രയത്നിക്കുന്ന കാഴ്ചയും നമ്മൾ കാണുന്നു. അത്തരത്തിൽ നിസ്വാർഥ സേവനം അനുഷ്ഠിക്കുന്ന ഒരു വിഭാഗമാണ് എയർ ലൈൻ ജീവനക്കാർ. രോഗ ബാധിത പ്രദേശങ്ങളില്‍ അകപ്പെട്ടവരെ സ്വന്തം രാജ്യത്തേക്ക് എത്തിക്കാൻ ജീവൻ പണയം വച്ചും പ്രവർത്തിക്കുന്നവരെ കാണാതിരിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. എന്നാൽ, വിമാന ജീവനക്കാരിയായതിനാൽ തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരി.

യുവതിയുടെ കണ്ണീരോടെയുള്ള വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അയൽവാസികള്‍ കുടുംബത്തെ ഒറ്റപ്പെടുത്തുന്നതായും യുവതി വിഡിയോയിൽ പറയുന്നു. ‘ ഞാൻ  കൊറോണ വൈറസ് ബാധിതയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തുകയാണ് ചിലർ. ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഞാൻ വീട്ടിലില്ലാത്ത സമയത്ത് അയൽവാസികൾ അമ്മയോട് മോശം രീതിയിൽ സംസാരിക്കുകയാണ്. അവരെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്യുന്നു. അമ്മയ്ക്ക് മാർക്കറ്റിൽ പോകാനോ ഭക്ഷ്യവസ്തുക്കൾ വാങ്ങാനോ സാധിക്കുന്നില്ല. കാരണം, ആളുകൾ അവരുമായി ഇടപഴകാൻ തയാറാകുന്നില്ല. മാത്രമല്ല,  അമ്മ കൊറോണ വൈറസ് പരത്തുമെന്നും അവർ പറയുന്നു.’– യുവതി കണ്ണീരോടെ വിഡിയയോയിൽ പറയുന്നു. 

മോശം സന്ദേശങ്ങളും മറ്റുരീതിയിലുള്ള മാനസിക പീഡനങ്ങളും തന്നെ തേടി വരുന്നതായി ഇന്ത്യയയിലൽ ആദ്യമായി കോവിഡ്–19 സ്ഥിരീകരിച്ച വ്യക്തിയും പറഞ്ഞു. രോഗത്തിൽ നിന്നും പൂർണമായും മുക്തി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരും കൊറോണ ബാധിതരാണെന്ന തരത്തിലുള്ള ആരോപണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.

English Summary: IndiGo Crew Narrates a Heartbreaking Tale of Harassment by Neighbours During Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com