ADVERTISEMENT

മണാലിയിലെ വീട്ടിൽ സെൽഫ് ക്വാറന്റീനിൽ കഴിയുകയാണ് ബോളിവുഡ് താരം കങ്കണ റനൗട്ട്. ആരാധകര്‍ക്കായി ഒട്ടുമിക്ക ദിവസങ്ങളിലും കങ്കണ സോഷ്യൽ മീഡിയയിലൂടെ വിഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ഡേറ്റിങ്ങിനെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നു പറഞ്ഞു താരം.

‘എന്റെ ഊർജം ഇല്ലാതാക്കാൻ ആരെയും ഞാൻ അനുവദിക്കില്ല. പങ്കാളിയുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും എനിക്കു കഴിയില്ല. ഞാൻ പൂർണമായും ഒരു സ്വതന്ത്ര വ്യക്തിയാണ്. എനിക്കു വേണ്ടതും അത്തരത്തിൽ ഒരാളെയാണ്.’– കങ്കണ റനൗട്ട് പറഞ്ഞു. ‘എന്റെ സ്വാതന്ത്ര്യത്തിനു ഞാൻ അടിമയാണ്. നിങ്ങൾക്കറിയാമോ, വളരെ കാര്യമായി തന്നെ ഒരാളുമായി ഡേറ്റിങ്ങിലായിരുന്നപ്പോൾ പോലും ഒരു കിടയ്ക്കയിൽ ഉറങ്ങാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ അർധരാത്രിയൊക്കെ ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് എന്റെ സ്വന്തം മുറിയിലേക്ക് പോകും. അത് ഒരു മര്യാദയല്ലെന്ന് എനിക്കറിയാം. പക്ഷേ...അതുകൊണ്ട് എന്റെ ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ല.’– കങ്കണ വ്യക്തമാക്കി.

കിം കർദാഷിയാനുമായി സ്വയം താരതമ്യം ചെയ്ത സഹോദരി രംഗോലി ചന്ദേലിന്റെ വിവാദ പ്രസ്താവനയിലും കങ്കണ പ്രതികരിച്ചു. ‘സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവഴ്സുള്ള താരമാണ് കിം കർദാഷിയാൻ. കൃത്യമായി പ്രതികരിക്കുന്ന വ്യക്തിയുമാണ്. രംഗോലി  രൂപത്തില്‍ കിം കർദാഷിയാനെ പോലൊയല്ല. പക്ഷേ, സ്വഭാവത്തിൽ അവളും പ്രതികരണ ശേഷിയുള്ളവളാണ്. ’– കങ്കണ പറഞ്ഞു. അടുത്തിടെ ബോളിവുഡിലെ തന്റെ തുടക്കകാലത്തെ കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും കങ്കണ പറഞ്ഞിരുന്നു. 

English Summary: Kangana Ranaut says she sneaks out after dates: ‘I can’t sleep on the same bed with someone else’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com