ADVERTISEMENT

‘കൂളസ്റ്റ് മിനിസ്റ്റർ’ എന്നാണ് മന്ത്രി സ്മൃതി ഇറാനിയെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്. സോഷ്യൽ മീഡിയയിലൂടെ ഈ കൊറോണക്കാലത്തും ജനങ്ങളുമായി സ്ഥിരം സംവദിക്കുന്നുണ്ട് സ്മൃതി. ഫോളോവഴ്സിനിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും സ്മൃതി ഇറാനി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളുമായി എത്താറുണ്ട്. കൊറോണ വൈറസിനെ ഇങ്ങനെ പ്രതിരോധിക്കണം എന്ന ആശയവുമായി തന്റെ പഴയ ടെലിവിഷൻ പരിപാടിയിലെ ഒരു രംഗമാണ് സ്മൃതി ഏറ്റവും ഒടുവിൽ പങ്കുവച്ചത്. 

ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഔദ്യോഗിക പേജിലൂടെയാണ് വിഡിയോ ആദ്യം പങ്കുവച്ചത്. സ്മൃതി ഇറാനി അഭിനയിച്ച ഒരു സീരിയലിലെ ടൈറ്റിൽ സോങ്ങിലെ വാതിൽ അടയ്ക്കുന്ന രംഗമാണ് വിഡിയോയിൽ. ‘നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം വീട്ടിൽ തന്നെ സുരക്ഷിതമായിരിക്കുക’ എന്ന കുറിപ്പോടെയാണ് സ്മൃതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടിലുള്ളവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഒരു അതിഥിയെ പോലും ലോക്ഡൗൺ കാലത്ത് വീട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്നും സ്മൃതി പറയുന്നു.

സാമൂഹിക അകലം പാലിച്ച് എല്ലാവരും വരുംദിവസങ്ങളിലും വീട്ടിൽ തന്നെ തുടരേണ്ടതിന്റെ ആവശ്യകതയാണ് സ്മൃതി വിഡിയോയിലൂടെ വ്യക്തമാക്കുന്നത്. വീട്ടിൽ തന്നെ തുടരുക എന്നതാണ് കൊറോണ വൈറസ് കൂടുതൽ പടരാതിരിക്കാനുള്ള മാർഗമെന്നും സ്മൃതി പറയുന്നു. പതിനൊന്നായിരത്തിൽ അധികം കോവിഡ്–19 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 377പേർ മരിച്ചു. ലോകത്താകെ ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ വൈറസ് ബാധയെ തുടർന്ന് മരിച്ചു.

English Summary: Smriti Irani shares BMC's quirky Tulsi Virani meme on lockdown: Saas ho ya Bahu, stay at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com