ADVERTISEMENT

ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് കോവിഡ് വിശ്രമകാലം അനുവദിച്ചിരിക്കുകയാണെങ്കിലും ഡിസൈനര്‍മാര്‍ മടിപിടിച്ച് ഇരിക്കുകയാണെന്നു കരുതരുത്. അവര്‍ സജീവമാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍. അതും വസ്ത്രസങ്കല്‍പങ്ങള്‍ക്ക് പുതുഭാവന നല്‍കുന്ന അതേ ആവേശത്തോടെ തന്നെ. മികച്ച ഉദാഹരണം മസബ ഗുപ്ത എന്ന പ്രശസ്ത ഇന്ത്യന്‍ ഡിസൈനര്‍ തന്നെ. അനിത ഡോംഗ്രി, മനിഷ് മല്‍ഹോത്ര, സബ്യസാചി മുഖര്‍ജി എന്നിവരും തങ്ങളുടെ കഴിവുകള്‍ കോവിഡിനെ തോല്‍പിക്കാന്‍ ആത്മാര്‍ഥമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 

ഇക്കഴിഞ്ഞ ദിവസം മസബ ഗുപ്ത താന്‍ ഡിസൈന്‍ ചെയ്ത വര്‍ണശബളമായ മാസ്കുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രദര്‍ശിപ്പിച്ചുരുന്നു. ഹൗസ് ഓഫ് മസബ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും തന്റെ ജീവനക്കാര്‍ സജീവമാണെന്ന അടിക്കുറിപ്പോടെയാണ് മസബ ചിത്രങ്ങള്‍ പോസ്റ്റ് ചെ്യതത്. കാലം മാറുകയാണ്. അതനുസരിച്ച് താനും മാറുകയാണെന്നും ഇതാണു പുതിയ ഫാഷന്‍ എന്നും കൂടി മസബ കുറിച്ചിട്ടുമുണ്ട്. 

കോവിഡ് എന്ന മഹാമാരി സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ക്കു കണക്കില്ലെങ്കിലും എന്റെ രാജ്യത്തെ ഈ ഘട്ടത്തില്‍ സഹായിക്കേണ്ടത് എന്റെ കടമയാണെന്നു ഞാന്‍ വിചാരിക്കുന്നു. സര്‍ജറി മുറികളിലേക്കല്ലാത്ത മാസ്കുകളുടെ നിര്‍മാണം ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മാണം. ഈ മാസ്കുകള്‍ കഴുകി ഉപയോഗിക്കാവുന്നതുമാണ്. രാജ്യത്തിന് ഈ വിഷമഘട്ടത്തില്‍ ഞാന്‍ നല്‍കുന്ന എളിയ സംഭാവനയാണിത്- മസബ പറയുന്നു. 

സാധാരണയായി താന്‍ വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അതേ വസ്തുക്കള്‍ ഉപയോഗിച്ചാണ് മാസ്കുകള്‍ നിര്‍മിക്കുന്നതെന്നും മസബ പറയുന്നു. മൂന്നു ജോലിക്കാര്‍ എന്റെ കൂടെയുണ്ട്. ലോക് ഡൗണ്‍ ആയതിനാല്‍ അവര്‍ക്ക് പുറത്തു പോകാനാവില്ല. അവര്‍ക്ക് ഇത് ഒരു ജോലിയായി. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായി ഞാന്‍ ശമ്പളവും നല്‍കുന്നു- മസബ അവകാശപ്പെടുന്നു. 

English Summary: Masaba starts production of non-surgical masks for donation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com