റാംപിൽ ആത്മവിശ്വാസത്തോടെ ‘ബേബി ബംപു’മായി അന്തര; വ്യത്യസ്തമായ ചുവടുവയ്പ്പ്

antara
Image Credit∙lakmefashionwk/antara_m
SHARE

റാംപില്‍ വ്യത്യസ്തമായ രീതിയിൽ ചുവടുവച്ച് മോഡലായ അന്തര മോട്ടിവാല മാർവ. ലാക്മേ ഫാഷൻ വീക്കുമായി ബന്ധപ്പെട്ടായിരുന്നു ഗർഭിണിയായ അന്തരയുടെ റാംപിലെ ചുവടുവെപ്പ്. ‘ബേബി ബംപ്’ കാണുന്ന രീതിയിലുള്ള വസ്ത്രധാരണവുമായാണ് അന്തര റാംപിലെത്തിയത്. ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സ്കർട്ടുമായിരുന്നു വേഷം.

ആത്മവിശ്വാസത്തോടെയുള്ള അന്തരയുടെ ‘റാംപ് വാക്ക്’ കാണുന്നതിനായി ഭർത്താവും നടനുമായ മോഹിത് മാർവയും എത്തിയിരുന്നു. അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയുടെ സഹോദരപുത്രിയാണ് അന്തര. സന്ദീപ് മാർവയുടെയും റീന മാർവയുടെ മകനാണ് മോഹിത് മാർവ. 2014ലാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ രാഗ്‌ദേശ്  എന്ന ചിത്രത്തിലെ മോഹിതിന്റെ സൈനിക വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 

2018 ഫെബ്രുവരിയിലായിരുന്നു മോഹിത്തും അന്തരയും വിവാഹിതരായത്. യുഎഇയിൽ നടന്ന പ്രൗഢഗംഭീരമായ വിവാഹ വിരുന്നിൽ സിനിമാ–ബിസിനസ് മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. മോഹിത്– അന്തര ദമ്പതികൾക്ക് ഒരു മകളുണ്ട്. അന്തരയെ കൂടാതെ അൻഷുള കപൂർ, സോനാക്ഷി സിൻഹ. അനൈറ്റ ഷ്റോഫ് അദാജാനിയ എന്നിവരും ലാക്മേ ഫാഷൻ വീക്കിന്റെ ഭാഗമായിരുന്നു. 

Englilsh Summary: Antara Marwah wows everyone as she bares her baby bump on ramp

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS