യാത്രക്കാരെ ചീത്ത വിളിച്ച് എയർ ഹോസ്റ്റസ്; ഭക്ഷണാവശിഷ്ടം വൃത്തിയാക്കാതെ വിമാനം പുറപ്പെടില്ല!

jennifer-flight
വിമാനത്തിലെ യാത്രക്കാരിയായ ജെന്നിഫർ ഷേപ്പർ ( ഇടത്), ജെന്നിഫർ പങ്കുവച്ച വിമാനത്തിനുള്ളിലെ ചിത്രം (വലത്)
SHARE

ഭക്ഷണാവശിഷ്ടം വൃത്തിയാക്കാതെ വിമാനം ടേക്ക് ഓഫ് ചെയ്യില്ലെന്ന് എയർഹോസ്റ്റസ്. അറ്റ്ലാൻഡയിൽ നിന്ന് ടെക്സാസിലേക്കുള്ള സൗത്ത് വെസ്റ്റ് വിമാനമാണ് എയർ ഹോസ്റ്റസിന്റെ പിടിവാശി കാരണം മണിക്കൂറുകളോളം വൈകിയത്. ജെന്നിഫർ ഷേപ്പർ എന്ന യുവതി വിമാനത്തിലെ ചിത്രങ്ങളും കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

മുടിയിൽ കുത്തിപ്പിടിച്ച് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; സാരിയാണ് പ്രശ്നം!

‘എന്റെ യാത്രയിൽ അപ്രതീക്ഷിതമായ ഒരു തമാശയുണ്ടായി. അൽപസമയം മുൻപ് എത്തിയ വിമാനത്തിൽ ആരോ ഭക്ഷണാവശിഷ്ടം കളഞ്ഞു. ഇതുകണ്ട എയർഹോസ്റ്റസ് ആരാണ് ഇതു ചെയ്തതെന്ന് ചോദിച്ച് അലറി. ഉപേക്ഷിച്ചവർ തന്നെ വൃത്തിയാക്കാതെ വിമാനം പുറപ്പെടില്ലെന്ന് അവർ പറഞ്ഞു.’–  എന്ന കുറിപ്പോടെയാണ് ജെന്നിഫർ ചിത്രങ്ങൾ പങ്കുവച്ചത്. 

എന്നാൽ യാത്രക്കാർ ആരും തന്നെ വൃത്തിയാക്കാനായി മുന്നോട്ടു വന്നില്ല. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. ഇതോടെ എയർഹോസ്റ്റസ് തന്നെ ഇത് വൃത്തിയാക്കുകയായിരുന്നു. യാത്രക്കാരെ വഴക്കു പറഞ്ഞാണ് അവർ അത് വൃത്തിയാക്കിയത്. സംഭവത്തിന്റെ വിഡിയോ യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വിമാനത്തിലെ ജീവനക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. വിമാനത്തിലെ ജീവനക്കാരും മനുഷ്യരാണ്. അവരെ പരിഗണിക്കണം എന്നായിരുന്നു പോസ്റ്റിനു താഴെ വന്ന് ഭൂരിഭാഗം കമന്റുകളും. എന്നാൽ വിമാനത്തിൽ കയറുമ്പോൾ തന്നെ ഭക്ഷണാവശിഷ്ടം അവിടെയുണ്ടായിരുന്നതായി ചില യാത്രക്കാരും കമന്റ് ചെയ്തു.

English Summary: Flight Gets Delayed Due To Spilled Rice In Aisle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS