ജോലി ഉപേക്ഷിച്ചു മന്ത്രവാദിനിയായി; പ്രതിമാസ വരുമാനം 7 ലക്ഷമെന്ന് യുവതി

jessica
Image Credit∙ jessicajcaldwell_x/ Instagram
SHARE

ബ്യൂട്ടിഷ്യൻ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും മന്ത്രവാദിനിയായ യുവതിക്കു പ്രതിമാസ വരുമാനം 7 ലക്ഷം രൂപ. 29കാരിയായ  ജെസ്സിക്ക കാൾഡ് വെലാണ്.  വ്യത്യസ്തമായ ജോലി തിരഞ്ഞെടുത്തത്. ആത്മീയമായ ഉദ്ബോധനം സംഭവിച്ചതിനു ശേഷമാണ് ഈ ജോലി തിരഞ്ഞെടുത്തതെന്നാണ് ജെസ്സിക്കയുടെ വാദം. 

8 വർഷമായി അലക്കാതെ ജീൻസ് ഉപയോഗിച്ച് യുവതി; എങ്ങനെ സാധിക്കുന്നു എന്ന് ചോദ്യം

‘മന്ത്രവാദത്തിലൂടെ രക്ഷപ്പെട്ടവരുടെ കഥകൾ ഞാൻ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ അറിഞ്ഞു. ഇത് എനിക്ക് വലിയ പ്രചോദനമായി. മന്ത്രവാദം പഠിക്കുന്നതിനായി പുതിയ വഴികൾ തേടി. ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു. പിന്നീട് ഞാൻ അത് പഠിച്ചെടുത്തു. പിന്നീട് എനിക്ക് സ്വാഭാവികമായി തന്നെ പലമാറ്റങ്ങളും സംഭവിച്ചു.’– എന്നാണ് ജെസ്സീക്ക പറയുന്നത്. മന്ത്രവാദം പഠിക്കുന്നതിനായി പലപുസ്തകങ്ങളും വായിച്ചിരുന്നതായും ജെസ്സിക്ക വെളിപ്പെടുത്തി. 

പ്രമുഖരടക്കം 5000ത്തോളം പേർ പല ആവശ്യങ്ങൾക്കായി സമീപിക്കാറുണ്ടെന്നും അവർ പറഞ്ഞു. ‘എനിക്ക് ഉള്ളിൽ ഒരു മന്ത്രവാദിനി ഒളിച്ചിരിപ്പുണ്ടായിരുന്നതായി ഞാൻ മനസ്സിലാക്കി. അതുകൊണ്ട് തന്നെ വലിയ പരീക്ഷണങ്ങളൊന്നും നടത്തേണ്ടിവന്നില്ല. ദൈനം ദിനജീവിതത്തിൽ യാഥാർഥ്യമായപ്പോഴാണ് എനിക്ക് പലതും മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലായത്. ഇപ്പോൾ മറ്റുള്ളവരുടെ ഭാവിയും എനിക്കു പ്രവചിക്കാൻ സാധിക്കുന്നതുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്. മുൻപ് സലൂണിൽ ജോലിചെയ്തിരുന്നതിനെക്കാൾ മൂന്നിരട്ടി ലാഭവും ലഭിക്കുന്നുണ്ട്. ഞാൻ ഈ ജോലി ചെയ്യുന്നതിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ വലിയ വരുമാനം ലഭിച്ചതോടെ അവർക്കെല്ലാം സന്തോഷമായി.’– യുവതി വ്യക്തമാക്കി. 

English Summary:  Woman Quits Her Job To Become Full-Time Witch, Earns Rs 7 Lakh Per Month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS