25 വർഷം മുൻപത്തെ നാപ്കിൻ പരസ്യം; കരിയറിലെ ശക്തമായ തീരുമാനത്തെ കുറിച്ച് സ്മൃതി ഇറാനി

smriti
Image Credit∙ smritiiraniofficial/ Instagram
SHARE

ജീവിതത്തിലെ പ്രധാന സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 25 വർഷങ്ങൾക്കു മുൻപ് താൻ അഭിനയിച്ച നാപ്കിൻ പരസ്യ വിഡിയോയാണ് സ്മൃതി ആരാധകരുമായി പങ്കുവയ്ക്കുന്നത്. ആർത്തവത്തെ കുറിച്ചാണ് സ്മൃതി വിഡിയോയിൽ പറയുന്നത്. 

വിമാനത്താവളത്തിൽ വച്ച് പരസ്യമായി പാന്റ്സ് അഴിപ്പിച്ചു; പരാതിയുമായി യുവതി

ട്വിറ്ററിലൂെടയാണ് സ്മൃതി ഇറാനി വിഡിയോ പങ്കുവച്ചത്. ടെലിവിഷൻ പരസ്യത്തിൽ സ്മൃതിപറയുന്നത് ഇങ്ങനെയാണ്. ‘ആ അഞ്ച് ദിവസങ്ങൾ. എത്ര കഠിനമാണ്. പിരിയഡ്സ് എന്നത് നിങ്ങൾ വളർന്നതായി ദൈവം നിങ്ങളെ അറിയിക്കുന്നതാണ്.’ ബ്ലാക്ക് ആന്റ് വൈറ്റ് പരസ്യമാണ് സ്മൃതി ഇറാനി പങ്കുവച്ചത്. ‘നിങ്ങളുടെ പഴയ ‘വിസ്പേഴ്സ്’. 25 വർഷങ്ങൾക്കു മുൻപ്. ഒരു വലിയ കമ്പനിക്കു വേണ്ടിയുള്ള എന്റെ ആദ്യത്തെ പരസ്യം.’– എന്ന കുറിപ്പോടെയാണ് സ്മൃതി ഇറാനി വിഡിയോ പങ്കുവച്ചത്. 

‘സാനിറ്ററി നാപ്കിന്റെ പരസ്യത്തിൽ വരുന്നത് ഒരു മോഡലിനെ സംബന്ധിച്ച് അവരുടെ കരിയറിൽ അത്ര ഗുണകരമായിരുന്നില്ല. അതുകൊണ്ടുതന്നെ പലരും അത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ വിമുഖത കാണിച്ചു. പക്ഷേ, ഞാൻ തയാറാണെന്നു പറഞ്ഞു. ആർത്തവ ശുചിത്വത്തിനു പ്രാധാന്യം നൽകുന്ന ഒരു സംഭാഷണം എന്തിനാണ് എതിർക്കുന്നത്? പക്ഷേ, ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.’– സ്മൃതി ഇറാനി വ്യക്തമാക്കി. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ‘ഇപ്പോൾ നമ്മളിൽ പലരും ഈ പരസ്യം വളരെ എളുപ്പത്തില്‍ ചെയ്യാൻ തയാറാകും. പക്ഷേ, അക്കാലത്ത് താങ്കൾ ഈ പരസ്യം ചെയ്യാൻ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു.’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഇന്ത്യയിലെ വലിയ മാറ്റമായിരുന്നു ഈ പരസ്യം.’– എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സ്മൃതിയുടെ തീരുമാനത്തെ പ്രകീർത്തിക്കുന്നതായുന്നു ഭൂരിഭാഗം കമന്റുകൾ.

English Summary: Smriti Irani shares snippet of her 25-yr-old ad on breaking period taboo.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS