ബിടെക് ബിരുദധാരിയായ വനിതാ യൂബർ ഡ്രൈവർ; കഥകേട്ട് അമ്പരന്ന് യാത്രികൻ

women-uberdriver
Image Credit∙ Param Kalyan Singh/ Facebook
SHARE

സമൂഹത്തിൽ തുല്യഅംഗീകാരം ലഭിക്കുന്നതിനായി സ്ത്രീകൾ നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയതാണ്. ഇപ്പോൾ കൊൽക്കത്തയിൽ നിന്നുള്ള യൂബർ ഡ്രൈവർ ദീപ്ത ഘോഷിന്റെ പ്രചോദനാത്മകമായ ജീവിതകഥയാണു സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പരം കല്യാൺ സിങ്ങ് എന്ന വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ദീപ്ത ഘോഷിന്റെ കഥ പുറംലോകം അറിഞ്ഞത്. 

മൂക്കിന് ശസ്ത്രക്രിയ നടത്തിയതോടെ വലിയ മാനസിക പ്രശ്നമുണ്ടായി: പ്രിയങ്ക ചോപ്ര

‘ഇന്നലെ ലേക്ക് മാളിലേക്കു പോകുന്നതിനായി ഒരു വാഹനം ബുക്ക്ചെയ്തു. ഒരു വനിതാ ഡ്രൈവറാണ് എത്തിയത്.’– എന്ന മുഖവുരയോടെയാണ് അദ്ദേഹം ദീപ്തയുടെ ജീവിതകഥ പറയുന്നത്. ‘എവിടെ നിന്നാണ് പിക്ക്അപ്പ് ചെയ്യേണ്ടതെന്ന് അവർ വളരെ മാന്യമായി തന്നെ ചോദിച്ചു. അതെ, ദീപ്ത ഘോഷ് എന്നാണ് അവരുടെ പേരെന്ന് പ്രൊഫൈലിൽ നിന്ന് എനിക്കു മനസ്സിലായി. നിങ്ങളുടെ സംസാരം വിദ്യാസമ്പന്നയായ ഒരാളുടെതുപോലെയുണ്ടെന്ന് യാത്രാമധ്യേ ഞാന്‍ അവരോട് പറഞ്ഞു. എന്താണ് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത. ഞാൻ മാത്രമല്ല. അതുകേട്ടാൽ നിങ്ങളും അമ്പരക്കും.’– പരംകല്യാണ്‍ സിങ് പറയുന്നു. 

ഇലക്ട്രിക്കൽ എൻജിനീയറങ്ങിൽ ബിടെക് ബിരുദം നേടിയ വ്യക്തിയാണ് ദീപ്ത ഘോഷ്. ‘6 വർഷം വിവിധ കമ്പനികളിൽ അവർ ജോലി ചെയ്തിട്ടുണ്ട്. 2020ല്‍ അവരുടെ പിതാവ്  മരിച്ചു. അമ്മയും ഇളയ സഹോദരിയും ഒറ്റയ്ക്കായി. അനുയോജ്യമായ പലജോലികളും കൊൽക്കത്തയ്ക്കു  പുറത്താണ്. അമ്മയെയും സഹോദരിയെയും കൊൽക്കത്തയിൽ തനിച്ചാക്കി പോകാൻ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെയാണ് കമേഴ്ഷ്യൽ ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള ധീരമായ തീരുമാനം. ആദ്യം ഒരു ആൾടോ വാങ്ങി. 2021 മുതൽ യൂബർ ഓടിക്കാൻ തുടങ്ങി. ഇപ്പോള്‍ ഈ പ്രൊഫഷനിൽ അവർ സന്തോഷവതിയാണ്. ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യും. 6–7 മണിക്കൂർ വരെയാണ് ജോലി ചെയ്യുന്നത്. 40,000 രൂപയാണ് ദീപ്തഘോഷിന്റെ പ്രതിമാസ വരുമാനം.’– പരംകല്യാൺ സിങ് പറയുന്നു. പോസ്റ്റിനു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ദീപ്തയുടെ ധീരമായ തീരുമാനത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ.  

English Summary: This post about a woman Uber driver from Kolkata will inspire you.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS