ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള പുതിയ സന്ദേശവുമായി പ്രശസ്ത താരം സമീറ റെഡ്ഡി. മാതൃദിനത്തോട് അനുബന്ധിച്ചായിരുന്നു സമീറയുടെ പോസ്റ്റ്. കുറിപ്പിനൊപ്പം ഫൊട്ടോഷൂട്ടിൽ നിന്നുള്ള വിഡിയോയും താരം പങ്കുവച്ചു.
‘മദേഴ്സ് മാർക്കറ്റ്’, നാട്ടുചന്തയിലെ റാണിമാർ, ഇവിടെ കച്ചവടത്തിൽ പുരുഷന്മാർ വേണ്ട!
‘എല്ലാ സുന്ദരിമാരായ അമ്മമാരും ജീവിതം ആസ്വദിക്കൂ. നമ്മുടെ വഴികളിൽ നമ്മൾ പെർഫക്ടാണ്.’– എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. ‘എന്റെ ശരീരം മാറുന്നു. ഒപ്പം ആറ്റിറ്റ്യൂഡിനും മാറ്റമുണ്ട്. എനിക്ക് എന്റെതായ സൈസുണ്ട്. സ്റ്റൈലുണ്ട്. വൈബുണ്ട്. എന്റെ സ്കിന്നിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും ഞാൻ സെക്സിയാണെന്നു കരുതുന്നു.’– എന്നും സമീറ പറയുന്നുണ്ട്.
ക്രോപ്പ് ടോപ്പും ജീൻസുമാണ് സമീറയുടെ വേഷം. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ സമീറയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സമീറയുടെ പോസ്റ്റിനു താഴെ നിരവധി കമന്റുകളും എത്തി. സമീറ എല്ലാവർക്കും പ്രചോദനമാണെന്നായിരുന്നു മിക്കവരും കമന്റ് ചെയ്തത്. സ്ത്രീകള്‍ക്ക് അവരവരുടെ ശരീര പ്രകൃതിയിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന രീതിയിലുള്ള കമന്റുകളും എത്തി. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സമീറ മുൻപും പോസ്റ്റുകൾ പങ്കുവച്ചിരുന്നു. നിങ്ങളുടെ ശരീരം എപ്രകാരമാണോ ഉള്ളത് അങ്ങനെ തന്നെ സ്നേഹിക്കണമെന്നായിരുന്നു സമീറ തന്റെ പോസ്റ്റുകളിൽ പറഞ്ഞത്.
English Smmary: Samira Reddy About Body Positivity