ADVERTISEMENT

ജോലിയും പ്രാരാബ്ദവും കുടുംബവുമൊക്കെ ആയപ്പോൾ സ്വന്തം ഇഷ്ടങ്ങളും അഭിനിവേശങ്ങളും വേണ്ടെന്നു വയ്ക്കേണ്ടി വന്നിട്ടുണ്ട്, ഇങ്ങനെ പറഞ്ഞിട്ടുള്ള ഒരാളെങ്കിലുമുണ്ടാകും നമ്മുടെയൊക്കെ ജീവിതത്തിൽ. മറ്റു കാര്യങ്ങൾക്ക് വേണ്ടി സ്വന്തം സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് ജീവിതത്തിന്റെ തിരക്കേറിയ പരിസരങ്ങളിൽ കറങ്ങിനടക്കുന്നവർക്ക് ഈ പെൺകുട്ടി ഒരു പ്രചോദനമാണ്.

ഒരു കോർപറേറ്റ് കമ്പനിയിൽ നല്ലൊരു ജോലിയും ശമ്പളവും മികച്ച ജീവിതവും ഇവൾക്കുണ്ട്, പക്ഷേ അവൾ ആ ജോലിയ്ക്കൊപ്പം തന്റെ പാഷനെക്കൂടി കൂടെ കൂട്ടാൻ തീരുമാനിച്ചപ്പോഴാണ് ധ്രുവി പഞ്ചൽ എന്ന അഹമ്മദാബാദ് സ്വദേശിനി വ്യത്യസ്തയായി മാറിയത്. വലിയൊരു ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരിയായ ധ്രുവി പഞ്ചൽ ഗുജറാത്തിലെ അഹമ്മദാബാദ് യൂണിവേഴ്‌സിറ്റി ഗേറ്റിന് സമീപം റോഡരികിൽ ഒരു ഭക്ഷണശാല തുറന്നുകൊണ്ടാണ് തന്റെ അഭിനിവേശത്തിനൊപ്പമുളള യാത്ര ആരംഭിക്കുന്നത്. 

Read also: കുഞ്ഞിനെ വളർത്തുന്നത് ജോലിയല്ല; ആര്യയും ഞാനും ചെയ്തത് സാധാരണ കാര്യം: കലക്ടർ ദിവ്യ എസ്. അയ്യർ

ധ്രുവിയുടെ ദിനചര്യ കോർപ്പറേറ്റ് ലോകത്തേയും ഫാർമസ്യൂട്ടിക്കലുകളേയും ചുറ്റിപ്പറ്റിയാണെങ്കിലും, അവളുടെ യഥാർത്ഥ അഭിനിവേശം പാചകത്തിലായിരുന്നു. തന്റെ പാചക സ്വപ്നങ്ങൾ പിന്തുടരാൻ തീരുമാനിച്ച അവൾ ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം അഹമ്മദാബാദിലെ തെരുവുകളിൽ എത്തിക്കാൻ തീരുമാനിച്ചു. അവളുടെ പാചക വൈദഗ്ധ്യത്തിന്റെയും അചഞ്ചലമായ അർപ്പണബോധത്തിന്റെയും സാക്ഷ്യപത്രമായ ധ്രുവിയുടെ സ്ട്രീറ്റ് ഫുഡ് സ്റ്റാൾ ആളുകൾക്കൊപ്പം സോഷ്യൽമീഡിയയുടേയും ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രചോദനാത്മകമായ കഥ കൂടുതൽപ്പേരിലേക്ക് എത്തിയത്. ബി. ഫാർമ ബിരുദധാരിയും കോർപ്പറേറ്റ് കമ്പനിയായ സൈഡസിലെ ജീവനക്കാരിയുമാണ് ധ്രുവി പഞ്ചൽ. ഹെൽത്ത് കെയർ കമ്പനിയിലെ മോശമല്ലാത്ത ജോലിയുണ്ടായിരുന്നിട്ടും ഇത്തരമൊരു കാര്യവുമായി മുന്നോട്ട് വരാൻ പെൺകുട്ടി കാണിച്ച ആർജവത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്. രുചികരമായ മാക്രോണിയും ചീസും മറ്റ് തരത്തിലുള്ള പാസ്ത വിഭവങ്ങളും പാകം ചെയ്യുന്ന ധ്രുവിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും അവളുടെ കഥ തങ്ങൾക്ക് പ്രചോദനമാവുകയും ചെയ്തുവെന്ന ആയിരക്കണക്കിന് കമന്റുകളും വന്നു. 

Read also: 'നിങ്ങൾക്ക് ആർത്തവമാണെങ്കിൽ ഈ കസേരയിൽ ഇരിക്കൂ';സ്ത്രീകൾക്ക് അടിപൊളി സർപ്രൈസുമായി ഒരുകൂട്ടം യുവാക്കൾ

ശനിയാഴ്ച ദിവസങ്ങളിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തി,വിഭവങ്ങൾ തയ്യാറാക്കാനുള്ളതെല്ലാം റെഡിയാക്കി  ആറരയോടെ ധ്രുവി  അഹമ്മദാബാദിലെ സെപ്ത്ഖാവ് ഗലിയിൽ എത്തുന്നു. ആളുകൾക്ക് രുചികരമായ ഭക്ഷണം വിളമ്പുന്നതിൽ നിന്ന് തനിക്ക് വളരെയധികം സംതൃപ്തി ലഭിക്കുന്നുണ്ടെന്നാണ് ധ്രുവി പറയുന്നത്."മാക് & ചീസ്" എന്ന് പേരിട്ടിരിക്കുന്ന വഴിയോര ഭക്ഷണ സ്റ്റാൾ ശനിയാഴ്ചകളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. സ്വന്തം ഇഷ്ടങ്ങളെയും സ്വപ്നങ്ങളേയും മൂടിവച്ച് ജീവിക്കുകയല്ല, അവയെ സാധ്യമാക്കി നല്ലൊരു ഭാവിയും ജീവിതവും ഉണ്ടാക്കിയെടുക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടതെന്ന് ഈ പെൺകുട്ടി തെളിയിക്കുന്നു.

Read also: കാശ് കൂട്ടി വച്ച് അണ്ഡം ശീതീകരിച്ചു, കുഞ്ഞുങ്ങളില്ലാത്തവർക്കു കൊടുക്കാൻ തയാറെന്ന് കനി കുസൃതി

Content Summary: Women Runs Pasta stall to follow her passion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT