ADVERTISEMENT

ഈ ആഴ്ചയിലെ ചില ദിനങ്ങൾ ചില നക്ഷത്രക്കാർക്ക്‌ അനുകൂലമായിരിക്കില്ല . ദോഷഫലങ്ങൾ കുറയ്ക്കുവാനും തടസങ്ങൾ  മാറാനും  പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

മകരം 27 (ഫെബ്രുവരി 10) 

മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. ശിവങ്കൽ ഭസ്മം, നാണയം ഇവ സമർപ്പിക്കുക. ലാൽകിതാബ് പരിഹാരം: ഗോതമ്പു ഭക്ഷണം കഴിക്കുക.

 


മകരം 28 (ഫെബ്രുവരി 11)

അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം നാളുകാര്‍ക്ക് ദിനം പ്രതികൂലമാണ്. 

ഗുണവർധനയ്ക്കായി ദേവിയെ അന്നപൂർണ്ണേശ്വരി ഭാവത്തിൽ ഭജിക്കുക. ദേവിയ്ക്ക് നെയ്പ്പായസ നിവേദ്യം നടത്തുക. ലാൽകിതാബ് പരിഹാരം: ശിശുക്കൾക്ക് മധുരപലഹാരം നൽകുക.

 


മകരം 29 (ഫെബ്രുവരി 12)

അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസഗുണവർധനയ്ക്ക് വീട്ടിൽ രാമായണ പാരായണം നടത്തുക. വിഷ്ണുവിങ്കൽ തുളസിമാല ചാർത്തിക്കുക. ലാൽകിതാബ് പരിഹാരം: ഭവനത്തിൽ മയിൽപ്പീലിയോ മയിൽപ്പീലിയുടെ ചിത്രമോ മുൻഭാഗത്തെ മുറിയില്‍ സൂക്ഷിക്കുക.

 


കുംഭം 1 (ഫെബ്രുവരി 13) 

വിശാഖം, അശ്വതി, ഉത്തൃട്ടാതി, ചതയം നാളുകാർക്ക് ദിനം അനുകൂലമല്ല. ദിവസഗുണവർധനയ്ക്കും, ദോഷപരിഹാരത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വിഷ്ണുക്ഷേത്രദർശനം നടത്തി പാൽപ്പായസ നിവേദ്യത്തോടെ പുഷ്പാഞ്ജലി നടത്തിക്കുക. സ്വഭവനത്തിലിരുന്ന് ശ്രീമഹാഭാഗവതത്തിലെ ദശമസ്കന്ധം പാരായണം ചെയ്യുന്നതും ഉത്തമം. ലാൽകിതാബ് പരിഹാരം : നുറുക്കിയ ഗോതമ്പിൽ പഞ്ചസാര ചേർത്ത് വീടിനു പുറത്ത് വിതറുക.

 


കുംഭം 2 (ഫെബ്രുവരി 14)

ചോതി, ഭരണി, രേവതി, പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസദോഷശാന്തിക്കായി ദേവീഭജനം നടത്തുക. ദേവീക്ഷേത്രദർശനം നടത്തി ചുവപ്പ്, വെളുപ്പ് പുഷ്പങ്ങൾ സമർപ്പിക്കുക. ഭവനത്തിലിരുന്ന് ദേവീമാഹാത്മ്യം 11–ാം അധ്യായം ഭക്തിയോടെ പാരായണം ചെയ്യുക. ലാൽകിതാബ് പരിഹാരം: ശുദ്ധജലം നിറച്ച സ്ഫടികപ്പാത്രത്തിൽ കർപ്പൂരമിട്ട് പ്രധാനമുറിയുടെ പടിഞ്ഞാറു ഭാഗത്ത് പകൽ സൂക്ഷിക്കുക.

 


കുംഭം 3 (ഫെബ്രുവരി 15)

മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്തൃട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം. ഗുണവർധനയ്ക്കായി സുബ്രഹ്മണ്യ ഭജനം നടത്തുക. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി തൃമധുരം നിവേദിച്ച് പുഷ്പാഞ്ജലി കഴിപ്പിക്കുക. ആറുതവണ പ്രദക്ഷിണം വെച്ച് നമസ്ക്കരിച്ച് ഒറ്റനാണയം ദ്രവ്യസമർപ്പണം എന്ന് സങ്കൽപിച്ച് അർപ്പിക്കുക. ഭവനത്തിലിരുന്ന് സുബ്രഹ്മണ്യ അഷ്ടോത്തര ജപം നടത്തണം. ലാൽകിതാബ് പരിഹാരം : തുവരപ്പരിപ്പ് ചേർന്ന ഭക്ഷണം കഴിക്കുക.

 


കുംഭം 4 (ഫെബ്രുവരി 16)

തിരുവോണം, രോഹിണി, ഭരണി, രേവതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്കായി മഹാഗണപതിയെ ഭജിക്കുക. സാധിക്കുന്നവർ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിക്കുക. ഹോമത്തിൽ ഭാഗ്യസൂക്തത്താൽ നെയ്യ് ഹോമിക്കുന്നതും ഉത്തമം. സ്വഭവനത്തിലിരുന്ന് ഗണപതിയുടെ അഷ്ടോത്തരം ജപിക്കുന്നതും ഗണപതിക്ക് എന്ന സങ്കൽപത്തിൽ ശുദ്ധിയോടെ തൃമധുരം ഒരുക്കി വെയ്ക്കുന്നതും ഉത്തമമാണ്. ലാൽകിതാബ് പരിഹാരം : എള്ള് ചേർന്ന ഭക്ഷണം കഴിക്കുക. എള്ളെണ്ണ ദാനം ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com