ADVERTISEMENT

ഗ്രഹങ്ങളുടെ സഞ്ചാരമനുസരിച്ച് നല്ല കാലവും ചീത്തകാലവും ഒക്കെ ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാം. ശനി രണ്ടര വർഷമാണ് ഒരു രാശിയിൽ നിൽക്കുന്നത്. വ്യാഴം ഒരു വർഷവും. അതിനാൽ തന്നെ ഈ ഗ്രഹങ്ങളുടെ മാറ്റമാണ് നമ്മളെ കൂടുതലും സ്വാധീനിക്കുന്നത്. ഏഴര ശനിയും കണ്ടകശനിയും ഒക്കെ അറിയാത്തവർ ചുരുക്കമാണ്. എന്നും ഏതെങ്കിലും ശനി ഉണ്ടാകും എന്ന് പലരും പരാതിയും പെടാറുണ്ട്. പതുക്കെ സഞ്ചരിക്കുന്ന ശനിയെ മന്ദൻ എന്നു വിളിക്കുന്നു അത് പതുക്കെ മാത്രമേ പോകൂ. 

 

വ്യാഴം പന്ത്രണ്ട് രാശിയിലൂടെ ഒരു വട്ടം പൂർത്തിയാക്കാൻ പന്ത്രണ്ട് വർഷം എടുക്കും. ഇതിനെ നാം വ്യാഴവട്ടക്കാലം എന്ന് പറയുന്നു. വ്യാഴം അഷ്ടമത്തിൽ നിൽക്കുന്നതാണ് പന്ത്രണ്ടു വർഷത്തിൽ ഏറ്റവും മോശമായ കാലം. ഇതിനെയാണ് കഷ്ടകാലം, കാലക്കേട് എന്നൊക്കെ പറയുന്നത്. മേടക്കൂറുകാർക്ക് (അശ്വതി, ഭരണി, കാർത്തിക) ഇപ്പോൾ വ്യാഴം അഷ്ടമത്തിലാണ്. 

 

വ്യാഴം ചന്ദ്രൻ നിൽക്കുന്നിടത്തുനിന്നും 2, 4, 5, 7, 9, 11 രാശികളിൽ നിൽക്കുന്നത് നല്ല കാലമാണ്. സാമ്പത്തിക പുരോഗതി, ഗൃഹനിർമ്മാണം, സ്ഥാനക്കയറ്റം, സന്താനഭാഗ്യം, വിവാഹം, ഭാഗ്യം, സർവാഭിഷ്ടം എന്നിങ്ങനെയാണ് ഈ കാലത്ത് ഉണ്ടാകുന്ന ഗുണഫലങ്ങൾ. 

 

വ്യാഴം അനുകൂലമല്ലാതെ നിൽക്കുന്ന 1, 3, 6, 8, 10, 12 രാശികളിൽ നിന്നാൽ സകലകാര്യങ്ങൾക്കും തടസ്സം, ദുഖിക്കേണ്ടി വരിക, രോഗബാധ, എല്ലാം മുടങ്ങുക, സാമ്പത്തിക ഞെരുക്കം, തൊഴിലിൽ പ്രശ്നങ്ങൾ അമിതവ്യയം എന്നിങ്ങനെയാണ് ഫലങ്ങൾ. 

 

ഇതിന് പരിഹാരമായി ദക്ഷിണാമൂർത്തിയെ പ്രീതിപ്പെടുത്തുക. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക. മഹാവിഷ്ണുവിന് കദളിപ്പഴം, പാൽപായസം നേദിക്കുക. വ്യാഴ ഗ്രഹത്തിന് അർച്ചന, മഞ്ഞ വസ്ത്രം ചാർത്തുകയും ചെയ്യുക. മധുര പലഹാരങ്ങൾ ദാനം ചെയ്യുക എന്നിവയാണ്. 

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com