ADVERTISEMENT

ജീവിതരീതി മെച്ചപ്പെടുത്താനും നേട്ടങ്ങൾ കൈവരിക്കാനും സഹായിക്കുന്ന അത്ഭുത ഭാഗ്യശാസ്ത്രമാണ് ഫെങ്ഷൂയി.അയ്യായിരത്തോളം വർഷം പഴക്കമുള്ള ഈ ചൈനീസ് ശാസ്ത്രത്തിൽ മനുഷ്യരാശിയുടെ ജീവന്റെ ശക്തി പ്രയാണം ചെയ്യുന്നത് ജലത്തിലൂടെയും (ഫെങ്) ജീവജാലങ്ങളുടെ ചുറ്റുപാടുകളിലെ ഊർജ്ജത്തിന്റെ വിതരണം കാറ്റ് (ഷൂയി) വഴിയുമാണെന്ന് അനുശാസിക്കുന്നു.

 

ലാഫിങ് ബുദ്ധ , ലക്കി ബാംബൂ എന്നിവ പോലെ ഫെങ് ഷൂയി ശാസ്ത്രശാഖയിൽ പ്രാധാന്യമുള്ളതാണ് ചൈനീസ് നാണയങ്ങൾ. സമ്പത്തിന്റെ ഉറവിടമായാണ് ഇവയെ കരുതിപ്പോരുന്നത് . നാണയത്തിന്റെ പ്രാദാന്യം മനസിലാക്കി ഫെങ് ഷൂയി അനുശാസിക്കുന്ന രീതിയിൽ ഭവനത്തിൽ സൂക്ഷിച്ചാൽ സാമ്പത്തിക ഉന്നതി ഉറപ്പാണ് .

മധ്യത്തിൽ ചതുരസുഷിരമുള്ള ചൈനീസ് നാണയത്തിന്റെ ഇരുവശത്തിനും പ്രത്യേക അർഥമുണ്ട് . നാണയത്തിന്റെ മധ്യഭാഗത്തുള്ള ചതുര സുഷിരം ഭൂമിയുടെ ചാലകശക്തിയെ സൂചിപ്പിക്കുന്നു. നാല് ഭാഗത്തും ചൈനീസ് രൂപങ്ങൾ ആലേഖനം ചെയ്ത വശം "യാങ് " (Yang) എന്നറിയപ്പെടുന്നു .ഊർജസ്വലതയെ സൂചിപ്പിക്കുന്ന ഭാഗവുമാണിത് . നാണയത്തിന്റെ മറുവശത്ത് രണ്ടു ചൈനീസ് രൂപങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഈ ഭാഗം "യിൻ" (Yin) എന്ന് അറിയപ്പെടുന്നു. "യാങ് " ഭാഗം മുന്നിൽ വരത്തക്ക രീതിയിലാണ് പൊതുവേ നാണയങ്ങൾ ക്രമീകരിക്കാറ്. യാങ് വശം സൂര്യരശ്മികൾക്കു അഭിമുഖമായി ക്രമീകരിച്ചാൽ ധനാഗമനം സുഗമമാക്കാൻ സാധിക്കും.

ചെമ്പ് , ഓട് , പിച്ചള എന്നെ ലോഹങ്ങളാലുള്ള നാണയങ്ങൾ സമ്പത്ത് വർധനയ്ക്കായി ഉപയോഗിക്കാറുണ്ട്. മൂന്നോ ആറോ ഒൻപതോ നാണയങ്ങളിൽ ചുവന്ന റിബൺ ബന്ധിച്ച് വേണം പണപ്പെട്ടിയിലും ലോക്കറിലും പേഴ്സിലും സൂക്ഷിക്കാവൂ . മൂന്ന് നാണയങ്ങൾ മൂന്ന് സ്വർഗങ്ങളുടെ അഭിവൃദ്ധിയെ പ്രതിനിധാനം ചെയ്യുന്നു. ആറ് നാണയങ്ങൾ സ്വർഗീയ സൗഭാഗ്യത്തേയും, ഒൻപത് നാണയങ്ങൾ പ്രപഞ്ച സൗഭാഗ്യത്തെയും മനുഷ്യനുമായി ബന്ധിപ്പിക്കുന്നു.

കൂടാതെ വിശേഷാവസരങ്ങളിൽ ഈ ഭാഗ്യനാണയങ്ങള്‍ സമ്മാനമായി നല്‍കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഭാഗ്യാനുഭവങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. വെറുതേ നാണയങ്ങള്‍ സൂക്ഷിക്കാതെ ചുവന്ന ചരടില്‍ കോർത്ത് സൂക്ഷിക്കുന്നത് ഫലം ഇരട്ടിപ്പിക്കും .

ബിസിനസ് സ്ഥാപനങ്ങളിൽ ഇവ സ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച് ബിസിനസ് അഭിവൃദ്ധിപ്പെടുത്തി ധനികരാക്കുന്ന അമൂല്യമായ ഉത്തേജനശക്തി ഇത്തരം നാണയങ്ങൾക്ക് ഉള്ളതായി ഫെങ്ങ്ഷൂയി പറയുന്നു . പുരാതനമായ യഥാർഥ നാണയങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞാൽ കൂടുതൽ ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com