ADVERTISEMENT

ഒന്നാം തിയതി കയറൽ എന്നൊരാചാരം നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഇംഗ്ളീഷ് മാസമായാലും മലയാളമാസമായാലും ചില ആൾക്കാരെ പ്രത്യേകം ക്ഷണിച്ചു ഭവനത്തിൽ കയറ്റുന്നവരുമുണ്ട്. ചില വ്യക്തികൾ ഒന്നാം തിയതി കയറിയാൽ ശുഭവും മറ്റുചിലർ കയറിയാൽ അശുഭവുമാണെന്നാണ് കരുതപ്പെടുന്നു. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണല്ലോ? അതിനാൽ ഈ ഒന്നാം തീയതിയിലെ  ശുഭഫലം വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം.  

 

ഒന്നാം തിയതി കയറുന്ന ആളുടെ ഗുണഗണങ്ങൾ മൂലമല്ല ഭവനത്തിൽ ഐശ്വര്യമുണ്ടാകുക. മറിച്ച് ഗൃഹനാഥന്റെ ജന്മനക്ഷത്രവുമായി ശുഭ ബന്ധമുള്ള നക്ഷത്രജാതർ  ഒന്നാം തിയതി കയറുന്നത് ഉത്തമമാണ്. ഗൃഹനാഥന്റെ നക്ഷത്രത്തിന്റെ 2 ,4 ,6 ,8 ,9  നക്ഷത്രങ്ങളിൽ ജനിച്ചവർ ഒന്നാം തിയതി കയറുന്നത് നന്ന്.  

 

മേൽപ്പറഞ്ഞപോലെ ഗൃഹനാഥന് ശുഭത്വമുള്ള നാളുകാരിൽ നിന്ന് അശ്വതി, കാർത്തിക, രോഹിണി, മകയിരം, മകം, പൂരം, ഉത്രം, അത്തം, വിശാഖം, അനിഴം ,തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, അവിട്ടം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രജാതരിൽ ഒരാളെ  ഒന്നാം തീയതി ഭവനത്തിലേക്ക് ക്ഷണിക്കുന്നത് അത്യുത്തമമാണ്.

 

കഴിവതും ശുഭനക്ഷത്രജാതനെ ഒന്നാം തീയതി കയറാനായി ക്ഷണിക്കുകയും ആ വ്യക്തിയെ സന്തോഷത്തോടെ  സല്‍ക്കരിച്ച്‌ അയയ്ക്കുകയും ചെയ്യുക. ആ വ്യക്തിയുടെ  സംതൃപ്തി കുടുംബത്തിന്‌  അനുഗ്രഹമായി തീരും എന്നാണ് വിശ്വാസം. അനുകൂലമല്ലാത്ത നക്ഷത്രത്തില്‍പ്പെട്ട വ്യക്തി അറിയാതെ ഒന്നാം തീയതി ഭവനത്തില്‍ കയറി പോയാല്‍ അതില്‍ വ്യാകുലപ്പെട്ടു വ്യക്തി ബന്ധങ്ങളെ തച്ചുടയ്‌ക്കേണ്ട കാര്യമില്ലതാനും. ഒന്നാം തിയതി കയറൽ നമുക്ക് ഗുണഫലം നൽകുന്ന ചടങ്ങിൽ ഒന്ന് മാത്രമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com