ADVERTISEMENT

ഏതു വ്യക്തിയുടെയും ജീവിതത്തിൽ ഓരോ കൊല്ലവും ഏറെ വിശേഷപ്പെട്ട ദിവസമാണു പിറന്നാൾ. നാം പിറന്നാൾ ആചരിക്കുന്നതു പല രീതിയിലാണ്. ജനിച്ച ഇംഗ്ലിഷ് മാസവും തീയതിയും അടിസ്ഥാനമാക്കി പിറന്നാൾ ആചരിക്കുന്ന രീതിയുണ്ട്. ജന്മതിഥിയുടെയും ജന്മനക്ഷത്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലും പിറന്നാൾ ആചരിക്കുന്നവരുമുണ്ട് . ഉദാഹരണമായി ചിങ്ങത്തിലെ തിരുവോണം നാളിൽ ജനിച്ച ആളുടെ പിറന്നാൾ എല്ലാ വർഷവും ചിങ്ങത്തിലെ തിരുവോണത്തിനായിരിക്കും. ഓരോ വർഷവും പിറന്നാൾ വരുന്ന ദിനം വ്യത്യസ്തമായിരിക്കും. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങളിൽ പിറന്നാൾ വന്നാൽ ശുഭഫലവും മറ്റുള്ള ദിനങ്ങളിൽ വന്നാല്‍ ദോഷഫലവുമാണെന്ന് പറയപ്പെടുന്നു.

 

ഓരോ ദിനത്തിലും പിറന്നാൾ വന്നാലുള്ള പൊതുഫലം

ഞായർ – ദൂരയാത്ര, അലച്ചിൽ

തിങ്കൾ – ധനധാന്യസമൃദ്ധി

ചൊവ്വ – രോഗദുരിതം

ബുധൻ – വിദ്യാവിജയം

വ്യാഴം – സമ്പൽസമൃദ്ധി

വെള്ളി – ഭാഗ്യലബ്ധി

ശനി – മാതാപിതാക്കൾക്ക് അരിഷ്ടത

 

അശുഭദിനത്തിൽ പിറന്നാൾ വന്നാൽ വിഘ്നനിവാരണനായ ഗണപതി ഭഗവാന് കറുകമാല, ഗണപതിഹോമം,  മഹാദേവന് ജലധാര, കൂവളമാല എന്നിവ സമർപ്പിക്കുക. മൃത്യുഞ്ജയ ഹോമമോ മൃത്യുഞ്ജയ പുഷ്പാഞ്ജലിയോ നടത്തുന്നതും ഉത്തമം. ഗായത്രി മന്ത്രം ,നവഗ്രഹ സ്തോത്രം എന്നിവ ജപിക്കാവുന്നതാണ്. സാധിക്കുമെങ്കിൽ അന്നദാനം നടത്തുക. പിറന്നാൾ ദിനത്തിന്റെ അധിപന് പ്രീതികരമായവ അനുഷ്ഠിക്കുന്നതും ദോഷപരിഹാരമാണ്. ഞായറിന്റെ അധിപൻ സൂര്യനും തിങ്കളിന്റെ അധിപൻ ചന്ദ്രനും ചൊവ്വയുടെ അധിപൻ കുജനും ബുധന്റെ അധിപൻ ബുധനും വ്യാഴത്തിന്റെ അധിപൻ ഗുരുവും വെളളിയുടെ അധിപൻ ശുക്രനും ശനിയുടെ അധിപൻ ശനിയുമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com