ADVERTISEMENT

ഞായറാഴ്ചയുടെ അധിപൻ സൂര്യനാണ് . സൂര്യനെപ്പോലെ ശോഭിക്കുന്നവരാണ് ഈ ദിനത്തിൽ ജനിച്ചവർ. സമൂഹത്തിൽ ബുദ്ധിവൈഭവം കൊണ്ട് ഇവർ ശ്രദ്ധിക്കപ്പെടും. എല്ലായിടത്തും മുൻപന്തിയിൽ എത്തുന്നവരായിരിക്കും .  ഗ്രഹങ്ങൾ സൂര്യനുചുറ്റും വലം വയ്ക്കുന്ന പോലെ കുടുംബാംഗങ്ങളും സൗഹൃദങ്ങളും ഉൾപ്പെടെ ഇവർക്ക് വേണ്ടപ്പെട്ടതെല്ലാം എപ്പോഴും കൂടെ  ഉണ്ടാകണം. തങ്ങളെ ശ്രദ്ധാകേന്ദ്രമാക്കി നിറുത്തുന്നവരെ മാത്രമെ ഇവർ സുഹൃത്തുക്കളാക്കുകയുള്ളു. ഇവരുടെ ഭാഗ്യസംഖ്യ ഒന്നാണ്. സൂര്യദേവനെ എല്ലാദിവസവും പ്രാർഥിക്കുന്നത് നല്ലതാണ്, എല്ലാദിവസവും പറ്റിയില്ലെങ്കിൽ ഞായറാഴ്ചയെങ്കിലും പ്രാർഥിക്കുന്നത് ജീവിത ഐശ്വര്യത്തിന് കാരണമാകും.

 

ജോലി

 

 

സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന കരിയറാണ് ഇവർക്ക് ചേർന്നത്. ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ ഇവർ താത്പര്യപ്പെടില്ല.  നേതൃനിരയിൽ ഇവർ ശോഭിക്കും. സ്വപ്രയത്നം കൊണ്ടും മിടുക്കുകൊണ്ടും ജോലിയിൽ മികച്ച നിലയിലെത്തും. ഒരു ടീമായി ഏതെങ്കിലും സ്ഥാപനത്തിൽ ജോലിചെയ്യുമ്പോൾ സഹിഷ്ണുത പാലിക്കുന്നത് നല്ലതായിരിക്കും.

 

കൂട്ടുകാർ കുടുംബം

 

 

 

ഇവർക്ക് അടുത്ത സുഹൃത്തുക്കൾ കുറവായിരിക്കും. വഞ്ചിക്കപ്പെടുമോ എന്ന ആശങ്കകൊണ്ട് പല സൗഹൃദങ്ങളും വേണ്ടെന്ന് വയ്ക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമായിരിക്കും ഇവരുടേത്. ചേർന്ന ജീവിതപങ്കാളിയെ ലഭിച്ചാൽ ഇവർ തുറന്നമനസോടെ ആത്മാർത്ഥമായി ഇടപെടും. യാതൊരു ഉപാധികളുമില്ലാതെ സ്നേഹിക്കുകയും ചെയ്യും. ഈഗോ കുടുംബജീവിതത്തിൽ വില്ലനാകും. സ്വയം പുകഴ്ത്തുന്ന പ്രവണത കുടുംബജീവിതത്തിൽ കുറയ്ക്കണം. ജീവിതപങ്കാളിയെ   മനസിലാക്കി ജീവിച്ചാൽ മെച്ചപ്പെട്ടൊരു ജീവിതം നയിക്കാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com