sections
MORE

ജന്മദിനം വെള്ളിയാഴ്ചയാണോ ? എങ്കിൽ

birthday-in-friday
SHARE

ശുക്രന്റെ സാമീപ്യമുള്ളതിനാൽ വെള്ളിയാഴ്ച ജനിച്ചവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമായിരിക്കും. സൗന്ദര്യം, കല, പ്രണയം, ആഢംബരം എന്നിവയിലെല്ലാം പ്രിയമുള്ളവരായിരിക്കും ഇവർ. കലാപരമായും സാമൂഹികപരമായും ഔന്നിത്യം പുലർത്തുന്നവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും കൂടുതൽ പ്രാധാന്യം നൽകി തീരുമാനങ്ങളെടുക്കുക എന്ന ശീലം ചിലപ്പോൾ ഇക്കൂട്ടർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം. എല്ലായ്പ്പോഴും പ്രസന്നരായിരിക്കുന്ന ഇവർ, മറ്റുള്ളവരുടെ സ്നേഹവും പ്രീതിയും സമ്പാദിക്കുന്നതിൽ മിടുക്കരായിരിക്കും.

കൂട്ടുകച്ചവടങ്ങളിലൂടെ ഇക്കൂട്ടർക്ക് ഉയർച്ചയും സാമ്പത്തിക മുന്നേറ്റവും ഉണ്ടാകും. 6 ആണ് ഇവരുടെ ഭാഗ്യനമ്പർ. ആഢംബരവും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന ഇവരുടെ ജീവി തം വളരെ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരി ക്കും. വെള്ളിയാഴ്ച ദാനം നൽകുന്നത് വിഘ്നങ്ങൾ മാറിക്കിട്ടുന്നതിന് സഹായകരമാണ്.

തൊഴിലിടങ്ങളെ തങ്ങളുടെ ഊർജസ്വലതയും ചുറുചുറുക്കും കൊണ്ട് എല്ലായ്പ്പോഴും സജീവമാക്കി നിർത്താൻ ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ട്. പുതിയ കാര്യങ്ങളെക്കുറിച്ച് അറിവു നേടുന്നതിൽ താൽപര്യമുള്ള ഇവർ സർഗാത്മക കഴിവുകളിലും നിപുണരായിരിക്കും. തൊഴിലിലായാലും ബിസിനസിലായാലും പുതിയ ചിന്തകളും ആശയങ്ങളും പ്രാവർത്തികമാ ക്കാൻ ഇവർ ശ്രമിക്കുന്നതായിരിക്കും. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും. അനുകൂലമായ നിലപാടെടുക്കുകയും ചെയ്യുന്നവരാണ് വെള്ളിയാഴ്ച ജനിച്ചവർ. ഏറ്റവും ഉചിതമെന്ന് ഇവർക്ക് തോന്നുന്ന ഒരു തൊഴിൽ കണ്ടെത്തിയാൽ ആ തൊഴിലിൽ ഇവര്‍ നിസംശയം വിജയിക്കുക തന്നെ ചെയ്യും.

വളരെ വികാരാധീനരായി പെരുമാറുന്നവരാണ്. പെട്ടെന്ന് മറ്റു ള്ളവരുമായി ഇണങ്ങുന്ന പ്രകൃതമായതിനാൽ തന്നെ ഒരു പങ്കാളിയെ കണ്ടെത്തുന്നതിൽ ഇവർക്ക് ബുദ്ധിമുട്ടുണ്ടാകാ റില്ല. പങ്കാളിക്കുവേണ്ടി എന്തു ചെയ്യാനും തയ്യാറുള്ള മനസ്സാ യിരിക്കും. വളരെയധികം സ്നേഹത്തോടെയും കരുതലോടെ യുമാണ് ഇവർ തന്റെ ഇണയോട് പെരുമാറുക. പ്രണയഭംഗം ഇവരെ മാനസികമായി വല്ലാതെ തളർത്താനിടയുണ്ട്, അതി നാൽ പ്രണയിതാവിനെ/പ്രണയിനിയെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്.

സ്നേഹവും പ്രതിബദ്ധതയും ധാരാളമായി പകർന്നു നൽ കാൻ കഴിവുള്ള ഇവരുടെ ജീവിതം സ്വർഗതുല്യമായിരിക്കും. സുഖകരമായ ജീവിതത്തിനും ആഢംബരത്തിനുമായി പങ്കാളി ക്കൊപ്പം നല്ലതുപോലെ അധ്വാനിക്കാൻ ഇവർ‌ക്ക് യാതൊരു മടിയുമില്ല. ഗൃഹം പുതുമയോടെ സൂക്ഷിക്കുന്നതിൽ തല്പര രായിരിക്കും. വെള്ളിയാഴ്ച ജനിച്ചവർ കരുതലോടെയുള്ള പെരുമാറ്റവും സ്നേഹവും മൂലം പങ്കാളിയുടെ താൽപര്യം പിടിച്ചു പറ്റുന്ന ഇവരുടെ ദാമ്പത്യബ്ധം ഊഷ്മളമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA