ADVERTISEMENT

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നവരാണ് പൂരുരുട്ടാതി നക്ഷത്രക്കാർ. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുന്ന കാര്യങ്ങളേ ഇവർ ജീവിതത്തിൽ നടപ്പാക്കൂ. സർക്കാർ തലത്തിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രവർത്തിക്കാനുള്ള യോഗം ഇവർക്കുണ്ട്.

ഉന്നത നിലവാരമുള്ള കുടുംബത്തിൽ നിന്നും പങ്കാളിയെ ലഭിക്കാനുള്ള ഭാഗ്യം പൂരുരുട്ടാതി നക്ഷത്ര ജാതകൾക്കു ഉണ്ടെന്നാണ് വിശ്വാസം. മറ്റുള്ളവരുടെ മനസ്സറിഞ്ഞു പെരുമാറാനുള്ള കഴിവും അഭിപ്രായ സ്ഥിരതയും ഇവരുടെ പ്രത്യേകതകളാണ്. പക്ഷേ മനസ്സിനെ അലട്ടുന്ന ചെറിയ പ്രശ്നങ്ങൾ ജീവിതത്തിൽ പലപ്പോഴും ഇവർക്ക് നേരിടേണ്ടതായും വരാം. ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാരം ചെയ്യണം. വിഷ്ണു സഹസ്രനാമം പതിവായി ജപിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും.

 

നക്ഷത്രദേവത – അജൈകപാദ്

നക്ഷത്രമൃഗം – നരൻ

വൃക്ഷം – തേന്മാവ്

ഗണം – മാനുഷം

യോനി – പുരുഷം

പക്ഷി – മയിൽ

ഭൂതം – ആകാശം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com