ADVERTISEMENT

ജീവിതചര്യയുടെ ഭാഗമാണ് സ്നാനം അഥവാ കുളി. കുളിക്കുന്നതിനു സമയം നോക്കണോ എന്ന് തമാശരൂപേണ ചോദിക്കുമെങ്കിലും അതിൽ കാര്യമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. അത് സൂര്യോദയവും അസ്തമയവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മാത്രം. പൊതുവെ രാവിലെ സൂര്യനുദിക്കുന്നതിനു മുൻപും വൈകിട്ട് അസ്തമനത്തിനു മുൻപും കുളിക്കണമെന്നാണ് ആയുർവേദം പറയുന്നത്. തേച്ചുകുളിക്കു പ്രാധാന്യമുള്ള  കർക്കടമാസം വരാറായി . ശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ സ്നാനകർമ്മാദികൾ നടത്തുന്നത് മനസ്സിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം നൽകും. 

ധർമശാസ്ത്രപ്രകാരം രാവിലെ കുളിക്കുന്നതിനു നാല് യാമങ്ങൾ ഉണ്ട് . പുലർച്ചെ  4 നും  5 നും  ഇടയിൽ കുളിക്കുന്നതിനെ മുനിസ്‌നാനം എന്നും 5 നും 6 നും  ഇടയിൽ കുളിക്കുന്നതിനെ ദേവസ്നാനം എന്നും 6  നും  8  നും ഇടയിൽ കുളിക്കുന്നതിനെ മനുഷ്യസ്‌നാനം  എന്നും 8 മണിക്ക് ശേഷമുള്ള സ്നാനം  രാക്ഷസീ സ്നാനം എന്നറിയപ്പെടുന്നു. 

4 നും  5 നും  ഇടയിൽ കുളിക്കുന്നത് 
സ്നാനത്തിനു അത്യുത്തമമെന്നു നിഷ്‌കർഷിച്ചിട്ടുള്ള സമയമാണിത് . ഈ സമയത്ത് കുളിക്കുന്നതിലൂടെ സുഖം ,ആരോഗ്യം , പ്രതിരോധ ശക്തി ,ബുദ്ധികൂർമത ,ഏകാഗ്രത എന്നിവ പ്രദാനം ചെയ്യും . 

5 നും 6 നും  ഇടയിൽ കുളിക്കുന്നത് 
ഈ സമയം കുളിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് ഉത്തമമാണ്. ജീവിതത്തിൽ കീർത്തി , സമൃദ്ധി , മനഃശാന്തി , സുഖം എന്നിവ ഈ നേരത്തെ കുളിയിലൂടെ സ്വന്തമാകാം. 

6 നും 8 നും  ഇടയിൽ കുളിക്കുന്നത് 
അനുയോജ്യമായ സമയമാണിത് . ഈ സമയത്തെ സ്നാനം ഭാഗ്യം , ഐക്യം ,സന്തോഷം എന്നിവ പ്രദാനം ചെയ്യുമെന്നാണ് ധർമ ശാസ്ത്രത്തിൽ പറയുന്നത് 

8 നു ശേഷം  കുളിക്കുന്നത് 
ഈ സമയത്തെ സ്നാനം കഴിവതും ഒഴിവാക്കുക . അതിനു സാധിക്കാത്തവർ വൈകിട്ട് സൂര്യാസ്തമനത്തിനു മുന്നേയുള്ള സമയം സ്നാനത്തിനു തിരഞ്ഞെടുക്കുക . രാവിലെ 8  നു ശേഷമുള്ള കുളി ക്ലേശം , നഷ്ടം , ദാരിദ്രം എന്നിവയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം . അതിനാലാണ് പഴമക്കാർ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷമേ കർമങ്ങൾ ആരംഭിക്കാവൂ എന്ന  ചിട്ട വച്ചിരുന്നത് . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com