ADVERTISEMENT

ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ,  ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും.  
.ഇത് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ജപിക്കരുത്. 12 മണിക്കു ശേഷം സൂര്യൻ അസ്തമയത്തിലേക്കാണ്. സൂര്യന്റെ ഉദയഭാഗമെടുത്തു വേണം ജപിക്കാൻ, 12, 21, 54, 108, 1008 എന്നിങ്ങനെ അവരവർക്കിണങ്ങുന്ന സംഖ്യ ജപിക്കാം. 

 

 

സ്തോത്രം:

 

സന്താപനാശകരായ നമോ നമഃ

അന്ധകാരാന്തകരായ നമോ നമഃ   

ചിന്താമണേ! ചിദാനന്ദായ തേ  നമഃ   

നീഹാര നാശകരായ നമോ  നമഃ   

മോഹവിനാശകരായ നമോ  നമഃ   

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ 

കാന്തിമതാം കാന്തിരൂപായ തേ  നമഃ   

സ്ഥാവര ജംഗമാചാര്യായ തേ  നമഃ   

ദേവായ വിശ്വൈകസാക്ഷിണേ തേ  നമഃ   

സത്വപ്രധാനായ തത്വായ തേ  നമഃ   

സത്യസ്വരൂപായ നിത്യം നമോ  നമഃ   

 

ഈ ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത് മോചന സാധ്യത ഇതെല്ലാം അനുഭവമാകും. ഇത് ജപിക്കാൻ സാക്ഷാൽ സൂര്യനെത്തന്നെ ഗുരുവായി സങ്കൽപിച്ച്, ശുദ്ധമനസ്സോടെ, ഒരു പ്രഭാതത്തിൽ, കഴിയുമെങ്കിൽ ഞായർ, അല്ലെങ്കിൽ 1, 19, 28 തീയതികളിൽ തുടങ്ങാവുന്നതാണ്. 

 

ലേഖകൻ

 

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com