ADVERTISEMENT

ഏഴരശനി, കണ്ടകശനി, ശനിദശ, ശനിയുടെ അപഹാരം എന്നുവേണ്ട ശനി കഴിഞ്ഞിട്ട് ഒരു നേരം ഇല്ലേ എന്ന് തോന്നിപ്പോകും. 

ശനിദശ പത്തൊൻപത് വർഷമാണ്, ഏഴരശനി ഏഴരവർഷവും, കണ്ടകശനി രണ്ടരവർഷവും. ദശാകാലം ഒരിക്കൽ മാത്രമേ വരൂ. ജനിച്ച് ആദ്യം ശനിദശയാണെങ്കിൽ 

അത് നക്ഷത്രത്തെയും ജനനസമയത്തെയും ഒക്കെ കണക്കാക്കി മാത്രമേ എത്ര വർഷം ഉണ്ടാകൂ എന്ന് പറയാൻ കഴിയൂ.

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടിലും ജന്മത്തിലും രണ്ടിലും ശനി സഞ്ചരിക്കുന്ന കാലമാണ് ഏഴരശനി. ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്നതിന്റെ നാലിലും ഏഴിലും പത്തിലും ശനി സഞ്ചരിക്കുന്ന സമയം കണ്ടകശനിയും. ഇതു മാറിമാറി വരും.
ഏഴരശനി കഴിഞ്ഞ് രണ്ടരവർഷം കഴിയുമ്പോൾ കണ്ടകശനി തുടങ്ങും. പിന്നെ അഞ്ചു വർഷം ദോഷമില്ല. വീണ്ടും കണ്ടകശനി, തുടർന്ന് അഞ്ചുവർഷം കുഴപ്പമില്ല. വീണ്ടും രണ്ടരക്കൊല്ലം കണ്ടകൻ. അതിന് ശേഷം രണ്ടരക്കൊല്ലം കഴിഞ്ഞ് ഏഴരശനി വീണ്ടും തുടങ്ങും.


സാധാരണ രീതിയിൽ ഒരാൾക്ക് മൂന്ന് പ്രാവശ്യം വരെ ഏഴര ശനി വരാം ഏതാണ്ട് തൊണ്ണൂറ് വയസ്സുവരെ ആയുസ്സുണ്ടെങ്കിൽ. ശനിദോഷ പരിഹാരമായി ശനിയാഴ്ച വ്രതം, ശനിഗ്രഹത്തിന് അർച്ചന, കറുത്ത വസ്ത്രം ചാർത്തൽ, നീരാജനം, എള്ളുപായസം നേദിക്കുക, കാക്കയ്ക്ക് ചോറു കൊടുക്കുക ഒക്കെയാണ് നിർദേശിക്കുക. ഇന്ദ്രനീല രത്നം ധരിക്കുന്നതും നല്ലതാണ്.

അപവാദം കേൾക്കുക, അപകടം സംഭവിക്കുക, സകലകാര്യങ്ങളും മന്ദഗതിയിലാവുക (മന്ദൻ – ശനി), നാടു വിട്ടു കഴിയേണ്ടിവരിക ഒക്കെയാണ് ശനിദോഷം കൊണ്ട് വരുന്ന കാര്യങ്ങൾ. വിദേശത്ത് കഴിയുന്നവർക്ക് ദുരിതങ്ങൾ കുറയും. അന്യദേശവാസം ദോഷഫലമായി ഉള്ളതാണെങ്കിലും ജോലി കിട്ടിയോ, ഉപരിപഠനാർത്ഥമോ, വിനോദയാത്ര, തീര്‍ഥയാത്ര എന്നീ രീതിയിലോ നാട്ടിൽ നിന്നും മാറി നിൽക്കുന്നത് ദോഷത്തെ ലഘൂകരിക്കുന്നതായി കണ്ടുവരുന്നു. മലമുകളിൽ, വനത്തിൽ, മരുഭൂമിയിൽ ഒക്കെ കഴിയുമ്പോൾ ശനിദോഷം ഒരു തരത്തിൽ പരിഹരിക്കപ്പെടുന്നു എന്നു കൂടി മനസ്സിലാക്കുക.
ശാസ്താക്ഷേത്രം, ശിവക്ഷേത്രം, ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുന്നത് പരിഹാരമാണ്. മിഥുനക്കൂറുകാർ, കന്നിക്കൂറുകാർ, മീനക്കൂറുകാർ ഒക്കെ ഇപ്പോൾ കണ്ടകശനിയിലാണ്. വൃശ്ചികം, ധനു, മകരക്കൂറുകാർ ഏഴര ശനിയിലുമാണിപ്പോൾ.


വിദേശത്ത് ജോലി കിട്ടുന്നവർ സമയദോഷം ആണ് എന്ന് കരുതി പോകാതിരിക്കണ്ട. വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ വിട്ടുനിൽക്കുന്ന ദുഃഖം മാത്രം അനുഭവിച്ചാൽ മതി, മറ്റു ദുരിതങ്ങൾ ഒഴിവായി കിട്ടും.

 


ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com