ADVERTISEMENT

വീട് എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ചിലർക്ക് തങ്ങൾ വിശ്വസിക്കുന്ന ദേവന്റെയോ ദേവിയുടെയോ  ക്ഷേത്രത്തിനടുത്തു വീടുവയ്ക്കുവാൻ ആഗ്രഹമുള്ളവരായിരിക്കും . ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വീടുവയ്ക്കുന്നതിൽ തെറ്റില്ല . പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.

 

ഇത്തരം ഭൂമിയിൽ ഭവനം നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന ഒരു പ്രധാന സംശയമാണ് കെട്ടിടത്തിന്റെ ഉയരം. ക്ഷേത്ര ശ്രീകോവിലിന്റെ താഴികക്കുടത്തിനേക്കാൾ ഭവനത്തിനു ഉയരം പാടില്ലെന്നാണ് പ്രമാണം.  ബഹുനില മന്ദിരങ്ങൾ വയ്ക്കണമെന്നുണ്ടെങ്കിൽ  ശാസ്ത്രപ്രകാരം ക്ഷേത്രത്തിൽ നിന്ന് അകലം പാലിക്കണം.

 

ക്ഷേത്രത്തിലെ  പ്രതിഷ്ഠയുടെ  പ്രാധാന്യമനുസരിച്ചും   ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് . പ്രത്യേകിച്ച് ഉഗ്രമൂർത്തീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിനടുത്തു വീട് പണിയുമ്പോൾ.  ശാന്തസ്വരൂപികളായ ദേവീദേവന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ മുൻഭാഗവും  വലതുവശവും  അനുയോജ്യമാണ് . എന്നാൽ പിൻഭാഗവും ഇടതുവശവും ഗുണകരമല്ല. ഉഗ്രമൂർത്തീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ പിൻഭാഗവും ഇടതുവശവും വീടുനിർമ്മിക്കാമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. കൂടാതെ ക്ഷേത്രങ്ങളുടെ ദര്‍ശനത്തിന് തടസ്സം വരുന്ന രീതിയില്‍ മുൻപിലായി  വീട് നിര്‍മ്മിക്കാന്‍ പാടില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com