ADVERTISEMENT

വളരെയധികം സവിശേഷതയുള്ള  വസ്തുവാണ് കല്ലുപ്പ് . അതിൽ ഏറ്റവും പ്രധാനം നെഗറ്റീവ് ഊർജത്തെ  ഇല്ലാതാക്കി പോസിറ്റീവ് ഊർജത്തെ  നിറയ്ക്കാനുള്ള കഴിവാണ്. കൂടാതെ നല്ലൊരു അണുനാശിനിയുമാണ്. എല്ലാത്തിനെയും ദ്രവിപ്പിക്കാൻ അഥവാ നശിപ്പിക്കാൻ  ശക്തിയുള്ള വസ്തുവാണ് ഉപ്പ്. ഭക്ഷണ വസ്തുക്കളിൽ ഏറ്റവും മുഖ്യമാണിത് . കേരളീയ സദ്യയ്ക്ക് ആദ്യം വിളമ്പുന്നതും ഉപ്പ് ആണല്ലോ?

കല്ലുപ്പു കൊണ്ട് ഭവനത്തിലാകെ അനുകൂല തരംഗം സൃഷ്ടിക്കാൻ സാധിക്കും. വീട്ടിൽ ഏറ്റവും അധികം നെഗറ്റീവ് ഊർജം ഉണ്ടാവാൻ സാധ്യതയുള്ള   ഭാഗമാണല്ലോ ബാത്റൂം . അതിനാൽ ബാത്‌റൂമിൽ നനവു തട്ടാതെ കല്ലുപ്പ് ഒരു തടിപ്പെട്ടിയിലോ മൺപാത്രത്തിലോ സൂക്ഷിക്കുന്നത് പ്രതികൂല ഊർജത്തെ തടയും.

പണ്ടുകാലം മുതലേ ഊണുമേശയിൽ ഉപ്പ് വച്ചിരിക്കുന്നത് കാണാറുണ്ട്. ആവശ്യമുള്ളപ്പോൾ പെട്ടെന്ന് എടുക്കാമെന്ന സൗകര്യത്തോടൊപ്പം ഭവനത്തിൽ ദാരിദ്ര്യം വരാതിരിക്കാനും ഇത് ഉത്തമമാണെന്ന  വിശ്വാസവും ഇതിന്റെ പിന്നിൽ ഉണ്ട്.

പുറത്തുപോയി വന്നയുടൻ ക്ഷീണം  മാറാൻ ചിലർ കല്ലുപ്പ് ചേർത്ത വെള്ളത്തിൽ കുളിക്കാറുണ്ട്. ക്ഷീണം മാറുന്നതിനോടൊപ്പം ശരീരത്തിലെ അണുക്കളെ നശിപ്പിച്ചു നവോന്മേഷം നൽകാൻ ഇതിലൂടെ സാധിക്കും.

 

ഒരു പിടി കല്ലുപ്പ് ഏകദേശം രണ്ടു ലീറ്റർ വെള്ളത്തിൽ അലിയിപ്പിച്ചു വയ്ക്കുക.  വീടു മുഴുവൻ തൂത്തുവാരി വൃത്തിയാക്കി ഈ ഉപ്പുവെള്ളം തളിച്ച ശേഷം തുടച്ചു വൃത്തിയാക്കുക.അല്ലെങ്കിൽ  തുടയ്ക്കാനുള്ള വെള്ളത്തിൽ ഒരു പിടി കല്ലുപ്പ് ചേർത്താലും മതി. എല്ലാ ആഴ്ചയിലും ആവർത്തിക്കുക. ഭവനത്തിൽ ഐശ്വര്യം വർധിപ്പിക്കാൻ ഏറ്റവും ഉത്തമമായ മാർഗമാണിതെന്നാണ് വിശ്വാസം.

വീടിന്റെ നാലുമൂലയിലോ തെക്കുകിഴക്കേ മൂലയായ അഗ്നികോണിലോ ഒരു പാത്രത്തിൽ അല്പം കല്ലുപ്പ് വയ്ക്കുന്നത് ദോഷഫലങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം. വെള്ളത്തുണിയിലോ ചുവന്നതുണിയിലോ കിഴികെട്ടി വയ്ക്കുന്നതും നന്ന്. തടിയിലോ മണ്ണിലോ ഉണ്ടാക്കിയ പാത്രത്തിൽ  ഉപ്പിട്ടു വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം . അത് അലിഞ്ഞു കഴിഞ്ഞാൽ മാറ്റി പുതിയവ നിറയ്ക്കണമെന്നു മാത്രം.    രാവിലെ ഒരു ചില്ലുഗ്ലാസ്സ് നിറയെ ശുദ്ധജലമെടുക്കുക. അതിലേക്കു  അല്പം കല്ലുപ്പ് ചേർത്ത്  അടുക്കളയിൽ ഉചിതമായ സ്ഥാനത്ത് വയ്ക്കുക.നിത്യവും മാറ്റി വയ്ക്കണം. ഇത് അടുക്കളയിലെ നെഗറ്റീവ് ഊർജം കളഞ്ഞ് ഐശ്വര്യം നിറയ്ക്കുമെന്നാണു വിശ്വാസം.

 

English Summery : Tips to Remove Negative Energy from Home

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com