ADVERTISEMENT

വ്യാഴത്തിന്റെ  ധനുരാശിയിലേക്കുള്ള രാശിമാറ്റത്തോടനുബന്ധിച്ച് ഓരോ നാളുകാരും  അനുഷ്ഠിക്കേണ്ട പരിഹാരങ്ങൾ . ഉണ്ടാവാനിടയുള്ള ദോഷത്തിന്റെ കാഠിന്യം കുറയ്ക്കുവാനും ഗുണഫലങ്ങൾ പൂർണമായി അനുഭവത്തിൽ വരുന്നതിനും ഈ പരിഹാരങ്ങൾ ഉപകരിക്കും .

 

അശ്വതി: ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക.ഭവനത്തിൽ ഭഗവതപാരായണംസ്വയംചെയ്യക. ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ  ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

 

ഭരണി : ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്‌മണ്യസ്വാമിയെ  ഭജിക്കുക. വ്യാഴാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച്  നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

 

കാർത്തിക: ദോഷ ശമനത്തിനും  ഗുണവർധനവിനുമായി  ഹനുമദ്  ഭജനം നടത്തുക . ജന്മനാളിൽ   ഹനൂമാൻ സ്വാമിയെ വണങ്ങി അവൽ  നിവേദ്യം നടത്തുക ഒപ്പം പഴുത്തു  തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക.

 

രോഹിണി: ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക  . വ്യാഴാഴ്ചകളിൽ ശിവങ്കൽ കൂവള  മാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക 

 

മകയിരം: ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ   ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  ശ്രീകൃഷ്ണ  ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക

 

തിരുവാതിര: ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ  ഭജനം നടത്തുക.   അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . നീരാജനം   കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

 

പുണർതം: ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക. നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ  സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

 

പൂയം:  ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക.    ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച്    പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

 

ആയില്യം: ഗുണവർധനവിനും ദോഷശമനത്തിനുമായി  ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക . ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം  നടത്തിക്കുക.

 

മകം: ഗുണവർധനവിനും ദോഷ ശമനത്തിനുമായി  ശിവ ഭജനം നടത്തുക . ശിവ  ക്ഷേത്ര ത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക  

 

 

പൂരം:  .ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു  ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു  അഷ്ടോത്തര ജപം നടത്തുക.വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.

 

ഉത്രം:  ദോഷശമനത്തിനായി സുബ്രഹ്മണ്യ  ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക  കൂടാതെ  . നാളിൽ സുബ്രഹ്മണ്യ  ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക

 

അത്തം: ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

 

ചിത്തിര:     ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക  വ്യാഴാഴ്ചകളിൽ   ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക

 

ചോതി: ദോഷ ശമനത്തിനും  ഗുണവർധന വിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്‌പാഞ്‌ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

 

വിശാഖം: ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക

 

 അനിഴം: ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

 

തൃക്കേട്ട:  ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു  ഭജനം നടത്തുക.  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . വ്യാഴാഴ്ചകളിൽ നെയ്‌വിളക്ക്  കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

 

മൂലം: ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക  . നിത്യേന ലളിതാസഹസ്രനാമ ധ്യാന ഭാവത്തിൽ ദേവിയെ സ്മരിച്ച്  ഭാവത്തിൽ നെയ് വിളക്കു കൊളുത്തുക .

 

പൂരാടം: ദോഷ ശമനത്തിനായിഗണപതി  ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ ഗണപതിയെ ദർശിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക .

 

 

ഉത്രാടം: ഗുണവർധനവിനും ദോഷശമനത്തിനുമായിശിവ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി   മാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

 

തിരുവോണം: ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്ര ത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

 

അവിട്ടം: ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമ്മ ശാസ്താ ഭജനം നടത്തുക. വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.

 

ചതയം: ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ നാമ ജപം നടത്തുക . നാളിൽ ദേവീ ക്ഷേത്രത്തിൽ ജയാ ദുർഗ്ഗാ മന്ത്ര പുഷ്‌പാഞ്‌ജലി നടത്തുക.

 

പൂരുരുട്ടാതി: ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക .   വ്യാഴാഴ്ചകളിൽ   വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

 

ഉത്രട്ടാതി: ദോഷശമനത്തിനായി ജന്മ നാളിൽ  ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക . 

 

രേവതി: ഗുണവർധനവിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുക

.


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

 

English Summery : Jupiter Transit 2019 / Dosha Remedies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com