ADVERTISEMENT

ഭഗവാൻ വിഷ്ണുവിന് പ്രാധാന്യമുള്ള വ്യാഴാഴ്ചയും രോഹിണിനക്ഷത്രവും ഒന്നിച്ചു വരുന്ന സവിശേഷ ദിനമാണ് 2019  നവംബർ 14 . അന്നേദിവസം വ്രതം അനുഷ്ഠിക്കുന്നതും വിഷ്ണു ക്ഷേത്രദർശനം നടത്തുന്നതും അതീവ ഫലദായകമാണ്. വ്യാഴദശാകാലമുള്ളവരും  ചാരവശാൽ വ്യാഴം അനിഷ്ടസ്ഥാനത്ത് നിൽക്കുന്നവർക്കും ദോഷഫലം കുറയ്ക്കുന്നതിന് അത്യുത്തമമായ മാർഗമാണിത്.

വ്രതം അനുഷ്ഠിക്കാൻ സാധിച്ചില്ലെങ്കിൽ പോലും ചില ചിട്ടകൾ അനുഷ്ഠിക്കുന്നതും ഐശ്വര്യം നൽകും. പ്രഭാതത്തിലും പ്രദോഷത്തിലും പഞ്ഞിത്തിരിയിട്ടു നെയ് വിളക്ക് തെളിയിക്കുക. മഞ്ഞവസ്ത്രം , ചന്ദനം എന്നിവ ധരിക്കുക. സാധ്യമെങ്കിൽ ക്ഷേത്രദർശനം നടത്തി പാൽപ്പായസം ,ഭാഗ്യസൂക്ത അർച്ചന എന്നിവ  വഴിപാടായി സമർപ്പിക്കുക. വിഷ്ണു സഹസ്രനാമ ജപവും ഭാഗവത പാരായണവും ഉത്തമഫലം നൽകും.

 

വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?


12 അല്ലെങ്കിൽ  16  വ്യാഴാഴ്ച അടുപ്പിച്ചോ മാസത്തിൽ ഒന്നോ എന്ന രീതിയിൽ വ്രതം അനുഷ്ഠിക്കാം. എല്ലാ വ്രതങ്ങൾ പോലെ മനഃശുദ്ധി , ശരീരശുദ്ധി എന്നിവ പ്രധാനം. തലേന്ന് സൂര്യാസ്തമയത്തിനു ശേഷം അരിയാഹാരം ഉപേക്ഷിക്കുക. പിറ്റേന്ന്    ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം എടുക്കാം. വ്രതദിനത്തിൽ കഴിയാവുന്നത്ര തവണ "ഓം നമോ നാരായണായ " മന്ത്രം ജപിക്കുക. മഹാവിഷ്ണു പ്രീതികരമായ മാർഗമാണ് വസ്ത്രദാനം- പ്രധാനമായും മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ. ഭവനത്തിൽ പാൽപായസം തയ്യാറാക്കി ദാനം ചെയ്യുന്നതും ഉത്തമമത്രേ.

ഈ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ സന്താനലബ്‌ധി , സന്താനങ്ങൾക്ക് ഉയർച്ച , സാമ്പത്തിക  ഉന്നമനം, ഭാഗ്യവർധന  എന്നിവയാണ്  ഫലം.

 

 

English Summery : Importance of Vyazhazhcha Vratham 
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com