ADVERTISEMENT

ഭവനത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് പ്രധാന വാതിൽ. അതിനാലാണ് ഗൃഹനിർമാണ കർമത്തിൽ കട്ടിളവയ്പിന് അതിപ്രാധാന്യം നൽകി വരുന്നത്. പ്രധാന വാതിലിനുണ്ടാകുന്ന ഏതൊരു അശുദ്ധിയും ആ വീട്ടിൽ ജീവിക്കുന്നവരെ കാര്യമായി ബാധിക്കും എന്നാണ് വിശ്വാസം.  പ്രധാനവാതിലിനു  ഭവനത്തിലെ മറ്റുള്ള വാതിലിനേക്കാൾ നീളവും വീതിയും കൂടുതൽ ആയിരിക്കണം എന്നാണ് കണക്ക്.  പ്രധാനവാതിലിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ഇതാ....

 

1. പ്രധാന വാതിലിൽ ചന്ദനത്താൽ ഓം, സ്വസ്തിക് ചിഹ്നങ്ങൾ ആലേഖനം ചെയ്യുന്നത് ഐശ്വര്യം വർധിപ്പിക്കും.

2. പ്രധാന വാതിലിന് പുറത്തേക്ക് അഭിമുഖമായി മഹാവിഷ്ണുവിന്റെ ചിത്രം വയ്ക്കുന്നത് ധനാഗമത്തെ സുഗമമാക്കും എന്നാണ് വിശ്വാസം. ഇത് ഗുരുവായൂരപ്പന്റെ ചിത്രമായാൽ അത്യുത്തമം. മരിച്ചവരുടെ ചിത്രം പ്രധാനവാതിലിൽ നിന്ന് കാണുന്ന രീതിയിൽ പാടില്ല. 

3. വിശേഷാവസരങ്ങളിൽ മാവില കൊണ്ട് തോരണം ചാർത്തുന്നത് ഭവനത്തിൽ അനുകൂല തരംഗം വർധിപ്പിക്കും. 

4. പ്രധാന വാതിലിനരികിലായി ചെരുപ്പുകൾ, മറ്റുള്ള സാധനങ്ങൾ എന്നിവ കൂട്ടിയിടരുത്. 

5. വാതിൽ തുറക്കുമ്പോൾ തടസ്സമായി ഗൃഹോപകരണങ്ങൾ  ഇടാൻ പാടില്ല. വാതിൽപ്പാളി സുഗമമായി തുറക്കാവുന്ന രീതിയിലായിരിക്കണം.

6. പ്രധാനവാതിലിന് പുറംതിരിഞ്ഞിരിക്കുന്ന രീതിയിൽ ഇരിപ്പിടം ക്രമീകരിക്കരുത്. 

7. വാതിലിന് അഭിമുഖമായി തൂൺ, മരങ്ങൾ, ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ, കുഴി, ജലസംഭരണി, പാർക്ക് ചെയ്ത കാർ ഇവയൊന്നും പാടില്ല. 

8. വാതിൽ തുറക്കുമ്പോൾ ശബ്ദം കേൾക്കത്തക്ക വിധത്തിൽ  ചെറു മണികൾ തൂക്കുന്നതും അനുകൂല ഊർജ്ജം വർധിപ്പിക്കും. 

9. ഭവനത്തിലേക്കുള്ള പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ പ്രധാന വാതിലിനു നേരെ കണ്ണാടി സ്ഥാപിക്കരുത്.

10. എല്ലാ മാസത്തിലെയും പൗർണമി ദിനത്തിൽ പ്രധാനവാതിലിന്റെ നീളത്തിലും വീതിയിലുമുള്ള കറുകമാല, വെറ്റില മാല എന്നിവ കട്ടിളയിൽ ചാർത്താം. പിറ്റേന്ന് മാലകൾ ശുദ്ധജലത്തിൽ മുക്കി വീടിനകത്തും പുറത്തും പുരയിടത്തിലും തളിക്കുക. വാസ്തുദോഷങ്ങൾ മാറാൻ ഒരു ഉത്തമ പരിഹാരമാണിത്. തളിച്ചശേഷം മാലകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഒഴുക്കുള്ള വെള്ളത്തിൽ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു കളയണം.

English Summery : Ten Vasthu Tips for Main Door in Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com