ADVERTISEMENT

ആവശ്യത്തിൽ അധികം വരുമാനം നേടിയായാലും പണം ഒന്നിനും തികയാത്ത അവസ്ഥ. ഓട്ടകൈ ആണ് എന്നൊക്കെ തമാശക്ക് പറയാമെങ്കിലും മാസാവസാനം പണത്തിനു ബുദ്ധിമുട്ടു നേരിടുന്നവർ വിരളമല്ല. എന്താണിതിനു കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ചെലവ് ചുരുക്കി ജീവിക്കാൻ കഴിയാത്തത് മാത്രമാണോ കാരണം? അല്ല എങ്കിൽ, സാമ്പത്തികനിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ജീവിക്കാൻ ശ്രദ്ധിച്ചു നോക്കൂ, ഈ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.

 

വീട്ടിൽ സമ്പത്തും പണവും സൂക്ഷിക്കുന്നതിനും പ്രത്യേക സ്ഥാനമുണ്ട്. ജീവിതത്തിൽ അനാവശ്യമായ പണച്ചെലവ് ഉണ്ടാകുന്നു എങ്കിൽ, വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയ്ക്കു പണം വയ്ക്കുന്ന അലമാര സൂക്ഷിക്കുക. ഈ ഭാഗത്തു വെളിച്ചം കിട്ടത്തക്ക രീതിയിൽ രാത്രി മുഴുവൻ ഒരു ബൾബ് പ്രകാശിപ്പിക്കുക. ഇപ്രകാരം ചെയ്യുന്നത് ധനവരവിനെ പ്രോത്സാഹിപ്പിക്കും എന്ന് വാസ്തുശാസ്ത്രം പറയുന്നു.

 

ഇനി പണം സൂക്ഷിക്കുന്ന അലമാരയോ ഷെൽഫോ പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. ഇത് സമ്പത്ത് ഇരട്ടിപ്പിക്കും എന്നു ശാസ്ത്രം പറയുന്നു. തെക്ക് പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലുള്ള മുറികളില്‍ വേണം പണം സൂക്ഷിക്കേണ്ടത്. അല്ലാത്ത പക്ഷം അനാവശ്യ ചെലവുകൾ ആയിരിക്കും ഫലം. പണം സൂക്ഷിക്കുന്ന അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്.കൂടാതെ  ഒരു  മയിൽ‌പ്പീലി പണപ്പെട്ടിക്ക് അടുത്തായി വയ്ക്കുന്നത് ഉത്തമമത്രേ.

 

 

English Summery : How to Solve Money Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com