ADVERTISEMENT

പുതുവർഷത്തിൽ അനുകൂലഫലത്തിനും ഉന്നതിക്കുമായി ഓരോ നക്ഷത്രജാതരും അനുഷ്ഠിക്കേണ്ടവ   

 

 

അശ്വതി: 

 

ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ശിവാഷ്ടോത്തര ജപം നടത്തുക.

 

ഭരണി : 

 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമ്മ ശാസ്താ ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.

 

കാർത്തിക :

 

 ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ നാമ ജപം നടത്തുക . നാളിൽ ദേവീ ക്ഷേത്രത്തിൽ ജയാ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.

 

രോഹിണി : 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

 

മകയിരം : 

 

ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു  ഭജനം നടത്തുക.  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . വ്യാഴാഴ്ചകളിൽ നെയ്‌വിളക്ക്   കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക.

 

തിരുവാതിര : 

 

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക  . നിത്യേന ലളിതാസഹസ്രനാമ ധ്യാന ഭാവത്തിൽ ദേവിയെ സ്മരിച്ച്  ഭാവത്തിൽ നെയ്‌വിളക്ക്  കൊളുത്തുക .

 

പുണർതം : 

 

ദോഷ ശമനത്തിനായിഗണപതി  ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച്  പ്രാർഥിക്കുക . നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക .

 

പൂയം : 

 

ഗുണവർധനവിനും ദോഷശമനത്തിനുമായിശിവ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി   മാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

 

 

ആയില്യം:  

 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്ര ത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

 

 

മകം : 

 

ദോഷപരിഹാരത്തിനായിനാളിൽ  ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവാ നടത്തിച്ച്  തൊഴുതു പ്രാർഥിക്കുക. സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം  നടത്തുക

 

പൂരം :

 

 ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക .   വ്യാഴാഴ്ചകളിൽ   വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക . നെയ്‌വിളക്ക്  കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

 

ഉത്രം:

 

ജന്മ നാളിൽ  ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക . 

 

അത്തം : 

 

ദോഷ ശമനത്തിനും ഗുണവർധന വിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ  നീരാജനം കത്തിക്കുക . എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.

 

ചിത്തിര : 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാചകളിൽ ശ്രീകൃഷ്ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുക

 

 

ചോതി :   

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക.  ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശിവങ്കൽ എള്ളെണ്ണ  വിളക്കിൽ ഒഴിച്ച് പ്രാർഥിക്കുക .  യഥാ  ശക്തി അന്നദാനം നടത്തുക.

 

വിശാഖം :  

 

ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക  . നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന്  അന്നദാനം നടത്തുകയും വേണം.

 

 

അനിഴം : 

 

ദോഷ ശമനത്തിനായി ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാ ഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ   ദർശിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ജപം നടത്തുക .

 

തൃക്കേട്ട :   

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ  ഭജനം . ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ  അർച്ചന നടത്തിക്കുക.

 

മൂലം :  

 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  ശാസ്താ  ഭജനം നടത്തുക . ശാസ്താവിങ്കൽ  ദർശനം നടത്തി   എള്ള് പായസ നിവേദ്യം,  പുഷ്പാഞ്ജലി  ഇവ നടത്തിക്കുക .

 

പൂരാടം : 

 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ  ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ   വ്രതമെടുത്ത് . സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.

 

ഉത്രാടം :    

 

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക. ഭവനത്തിൽ ഗണപതി സങ്കൽപ്പത്തിൽ ഭജിക്കുക  . നാളിൽ ഗണപതി ഹോമം നടത്തിക്കുക .

 

 

തിരുവോണം : 

 

ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

 

 

 

 അവിട്ടം : 

 

ദോഷ ശമനത്തിനും  ഗുണവർധനവിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

 

ചതയം :

 

ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ  ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക

 

 

പൂരുരുട്ടാതി : 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

 

 ഉത്രട്ടാതി : 

 

ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു  ഭജനം നടത്തുക.  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . വ്യാഴാഴ്ചകളിൽ നെയ്‌വിളക്ക്   കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക  .

 

രേവതി : 

 

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക  . നിത്യേന ലളിതാസഹസ്രനാമ ധ്യാന ഭാവത്തിൽ ദേവിയെ സ്മരിച്ച്   നെയ്‌വിളക്ക്  കൊളുത്തുക .

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summery :  2020 New Year Dosha Remedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com