ADVERTISEMENT

പ്രപഞ്ചത്തിൽ ജീവന്റെ നിലനിൽപ്പിന്  ആധാരം സൂര്യദേവനാണല്ലോ. സമസ്ത ഊർജത്തിന്റെ കേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം ലഭിക്കും. ഹൈന്ദവർ പ്രത്യക്ഷദൈവമായാണ് സൂര്യദേവനെ ആരാധിക്കുന്നത്. നിത്യവും പ്രഭാതത്തിൽ സൂര്യദേവനെ പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും.


പ്രഭാതത്തിൽ ഭഗവാനെ സൂര്യോദയ ശ്ലോകം ചൊല്ലി പ്രാർഥിച്ചാൽ ജീവിതം മംഗളമാകും എന്നാണ്  വിശ്വാസം . പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനുമാണ്.  അതിനാൽ ഈ മന്ത്ര ജപത്തോടൊപ്പം നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഇരട്ടിഫലദായകമാണ്.  


സൂര്യോദയ ശ്ലോകം

ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം  
സായം  കാലേ  സദാ വിഷ്ണു:
ത്രിമൂർത്തിശ്ച  ദിവാകര:

 


നവഗ്രഹ സ്തോത്രം


സൂര്യന്‍


ജപാകുസുമസങ്കാശം 

കാശ്യപേയം മഹാദ്യുതിം

തമോരിം സര്‍വപാപഘ്നം

പ്രണതോസ്മി ദിവാകരം


ചന്ദ്രന്‍


ദധിശംഖതുഷാരാഭം 

ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗര്‍ഭസംഭൂതം

 വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം  തം 

മംഗളം പ്രണമാമ്യഹം

 

ബുധന്‍
പ്രിയംഗുകലികാശ്യാമം 

രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം 

തം ബുധം പ്രണമാമ്യഹം

 

വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച 

ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം  

തം നമാമി ബൃഹസ്പതിം

 

ശുക്രന്‍

ഹിമകുന്ദമൃണാലാഭം 

ദൈത്യാനാം പരമം ഗുരും

സര്‍വശാസ്ത്രപ്രവക്താരം  

ഭാര്‍ഗവം പ്രണമാമ്യഹം

 

ശനി
നീലാഞ്ജനസമാഭാസം  

രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം  

തം നമാമി ശനൈശ്ചരം

 

രാഹു
അര്‍ധകായം മഹാവീര്യം

ചന്ദ്രാദിത്യവിമര്‍ദനം

സിംഹികാഗര്‍ഭസംഭൂതം  

തം രാഹും പ്രണമാമ്യഹം

 

കേതു
പലാശപുഷ്പസങ്കാശം

താരകാഗ്രഹമസ്തകം

രൗദ്രം രൗദ്രാത്മകം ഘോരം 

തം കേതും പ്രണമാമ്യഹം
 

 

നമ: സൂര്യായ സോമായ 

മംഗളായ ബുധായ ച

ഗുരുശുക്രശനിഭ്യശ്ച 

രാഹവേ കേതവ നമ:


ഇതി വ്യാസമുഖോദ്ഗീതം 

യ: പഠേത് സുസമാഹിത:

ദിവാ വാ യദി വാ രാത്രൗ

വിഘ്നശാന്തിർഭവിഷ്യതി.

 

English Summery : Surya Mantra for Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com