ADVERTISEMENT

ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒന്നാണ് ജാതകം. കൃത്യമായ ജനന സമയം ഇതിന് ആവശ്യമാണ്. ജനനസമയം കണക്കാക്കുന്നതിൽ പല രീതികൾ ഉണ്ടെങ്കിലും പൊതുവെ പൊക്കിൾക്കൊടി മുറിക്കുന്ന സമയമാണ് ജനന സമയമായി കണക്കാക്കുന്നത്.

 

വിധിപ്രകാരം 12 വയസ്സിനു ശേഷമാണ് ജാതകം എഴുതേണ്ടത്. അതിനു മുൻപെ തന്നെ തലക്കുറി എഴുതിക്കുന്ന രീതിയുമുണ്ട്. കുഞ്ഞിന്റെ 12 വയസ്സ് വരെയുള്ള ആയുർഭാവവും ഭാഗ്യാനുകൂല്യവും. മാതാപിതാക്കളുടെ കർമ്മഫലത്തെ ആശ്രയിച്ചാകും. ആദ്യ നാലു വയസ്സിൽ അമ്മയുടെ കർമ്മഫലവും അടുത്ത നാലുവര്‍ഷം അച്ഛന്റെ കർമ്മഫവും എട്ടു മുതൽ 12 വരെയുള്ള പ്രായത്തിൽ പൂർവജന്മ കർമഫലവും ബാലഗ്രഹ പീഡകളും സ്വാധീനിക്കും എന്നാണ് വിശ്വാസം.

 

തലമുറയുടെ നന്മക്കായി ഓരോ വ്യക്തിയും ജീവിതം മൂല്യബോധത്തോടെ നയിക്കണമെന്ന സന്ദേശമാണ് ഇതിലുള്ളത്.

 

English Summery : When Should Write Kids Horoscope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com