ADVERTISEMENT

ഭഗവന്മാരുടെയും മഹത്‌വ്യക്തികളുടെയും മറ്റും വിഗ്രഹങ്ങൾ സമ്മാനമായോ  അല്ലാതെയോ  നമുക്ക് ലഭിക്കാറുണ്ട്.   ഭവനത്തിൽ വിഗ്രഹങ്ങൾ വയ്ക്കാൻ പാടില്ല എന്ന് ചിലർ പറയാറുണ്ട് . എന്നാൽ ഭംഗിക്കുവേണ്ടിയോ കൗതുകം  കൊണ്ടോ  വിഗ്രഹം വീട്ടിൽ വയ്ക്കുന്നതിൽ തെറ്റില്ല. ഭഗവൽ വിഗ്രഹങ്ങൾ വയ്ക്കുമ്പോൾ വൃത്തിയുള്ളയിടത്തു വയ്ക്കണം എന്ന് മാത്രം.

പൂജാമുറിയിൽ  വിഗ്രഹം വച്ച് നിലവിളക്ക് കൊളുത്തി പ്രാർഥിക്കുന്നതിൽ   തെറ്റില്ല . എന്നാൽ നിത്യവും വിളക്ക് തെളിയിച്ചും  പൂക്കൾ , കർപ്പൂരം ,  നിവേദ്യം എന്നിവ  സമർപ്പിച്ചും ആരാധിക്കുമ്പോൾ അതിൽ ഒരു ചൈതന്യം ഉണ്ടാവും. പിന്നീട് പൂജകൾ മുടങ്ങാതെ ശുദ്ധിയോടെ മുന്നോട്ടു കൊണ്ടുപോകണം. അല്ലെങ്കിൽ വിപരീതമാവും ഫലം. തിരക്ക് പിടിച്ച ജീവിതത്തിലും അണുകുടുംബത്തിലും ഇത് സാധ്യമായെന്നു വരില്ല. അതിനാലാണ് പൊതുവെ വിഗ്രഹാരാധന ഭവനത്തിൽ പാടില്ല എന്ന് പറയുന്നത്. 

ഭഗവൽ വിഗ്രഹങ്ങൾ കിടപ്പുമുറിയിൽ നിന്ന് ഒഴിവാക്കണം ഭംഗിക്കുവേണ്ടി പ്രധാനഹാളിലോ ഉമ്മറത്തോ വയ്ക്കുന്നതിൽ തെറ്റില്ല .     

 

English Summery : Can We Place Idol at Home

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com