ADVERTISEMENT

ആഭരണങ്ങൾ ധരിക്കുന്നത് ആഡംബരത്തിന്റെ ഭാഗമായാണ് കാണുന്നത്, പ്രത്യേകിച്ചും സ്വർണാഭരണങ്ങൾ, എന്നാല്‍ സ്വർണം, വെള്ളി എന്നീ ലോഹങ്ങൾക്ക് പോസിറ്റീവ് ഊർജ്ജത്തെ മനുഷ്യശരീരത്തിലേക്ക് ആവാഹിക്കാനുള്ള കഴിവുണ്ട്. ദേവീദേവന്മാരെ സർവാഭരണ വിഭൂഷിതരായാണ് പുരാണങ്ങളിൽ വർണിക്കുന്നത്. സ്വർണം ധരിക്കുന്നതിലൂടെ വ്യാഴപ്രീതിയും വെള്ളി ധരിക്കുന്നതിലൂടെ ശുക്രപ്രീതിയും ലഭിക്കുമെന്നാണ് വിശ്വാസം.

ലോഹങ്ങളിൽ ഏറ്റവും പരിശുദ്ധമായ സ്വർണത്തെ ഹൈന്ദവർ ലക്ഷ്മീദേവിയായാണ് സങ്കൽപിക്കുന്നത്. അതിനാൽ അരയ്ക്കു താഴെ സ്വർണം ധരിക്കുന്നത് ലക്ഷ്മീദേവിയോടുള്ള അനാദരവായാണു കണക്കാക്കുന്നത്. ബുദ്ധിക്ക് ഉണർവേകാൻ സ്വർണത്തിനു കഴിവുണ്ട്. അതിനാലാണ് നവജാതശിശുക്കൾക്കു സ്വർണം ഉരച്ചു കൊടുക്കുന്നത്.

പതിനാലു സവിശേഷ സ്ഥാനങ്ങളിലാണ് ആഭരണം ധരിക്കേണ്ടത്. ശിരസ്സ്, നെറ്റി, മൂക്ക്, ചെവികൾ, കഴുത്ത്, തോളുകൾ, നെഞ്ച്, കൈകൾ, കൈവിരൽ, അരക്കെട്ട്, കണങ്കാൽ, പാദം, കാൽവിരൽ എന്നിവയാണ് ആ സ്ഥാനങ്ങൾ. വിവാഹിതര്‍ക്ക് ഉത്തമ ദാമ്പത്യത്തിനായി കഴുത്തിലും സത്‌സന്താനത്തിനായി മോതിരവിരലിലും സ്വർണം ധരിക്കാവുന്നതാണ്. 

സ്ത്രീകൾ കാലിലെ നടുവിരലിൽ വെള്ളി മിഞ്ചി അണിയുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വെള്ളി ആഭരണങ്ങൾ ഭൂമിയിൽനിന്നുള്ള പോസിറ്റീവ് എനർജിയെ ആവാഹിച്ച് സ്ത്രീയുടെ പ്രത്യുൽപാദനചക്രം ക്രമമാക്കുന്നു.

 

English Summery : Benefits and Rules for Wearing Ornaments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com