ADVERTISEMENT

നമ്മുടെ സമൂഹത്തിൽ പ്രായമായവർ ഇന്നും ചുറുചുറുക്കോടെ ജീവിക്കുന്നു. അതിനു പിന്നിൽ ചിട്ടയായ ജീവിത ശൈലിയാണെന്നത് പരസ്യമായ സത്യവുമാണ്. എങ്കിലും നമ്മൾ അത് പാലിക്കാൻ മടിക്കുന്നു . പരിണിതഫലമോ മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങളും. നമുക്ക് നമ്മെ തന്നെ സൃഷ്ഠിച്ചെടുക്കാനുള്ള വേളയാണ് പുലർകാലം. ഈ സമയത്തു ചില ചിട്ടകൾ തുടർന്ന് പോരുന്നത് ദിവസം മുഴുവൻ അനുകൂല ഊർജം നിറയ്ക്കാൻ സഹായിക്കും.

 

കഴിവതും 5  നും 6  നും ഇടയിലുള്ള സമയത്തു ഉണരാൻ ശ്രമിക്കണം.

ശേഷം സാവധാനം  വലതുവശം ചരിഞ്ഞു എഴുന്നേറ്റു ഇരുകൈകളും മുഖത്തിനു അഭിമുഖമായി പിടിച്ച് താഴെ പറയുന്ന മന്ത്രം ജപിക്കണം.

 

കരാഗ്രേ വസതേ ലക്ഷ്മി കര മദ്ധ്യേ സരസ്വതി 

കരമൂലേ സ്ഥിതേ ഗൗരി പ്രഭാതേ കരദർശനം 

 

സാരം - കൈവെള്ളയുടെ അഗ്രത്തിൽ  ലക്ഷ്മിദേവിയും  മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. കാരദര്ശനത്തിലൂടെ ഈ മൂന്ന് ദേവിമാരെയും കണികാണുന്നു .യഥാക്രമം ധനം, വിദ്യ, ശക്തി എന്നിവയ്ക്കു വേണ്ടിയാണീ പ്രാർ‌ഥന.

 

പാദങ്ങൾ ഭൂമിയിൽ  സ്പർശിക്കുന്നതിനു  മുൻപായി കൈകൾകൊണ്ട് ഭൂമിയിൽ തൊട്ടു വണങ്ങി ക്ഷമാപണമന്ത്രം ചൊല്ലണമെന്നും ആചാര്യമതം അനുശാസിക്കുന്നു.

 

സമുദ്ര വസനേ ദേവി  പർവ്വത സ്തനമണ്ഡലേ

വിഷ്ണു പത്നി നമസ്തുഭ്യം  പാദസ്പർശം ക്ഷമസ്വമേ

 

സാരം  - സമുദ്രത്തിലേക്കു കാല്‍‌വച്ചും പര്‍‌‌വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിക്കുന്നതു മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.

 

ഈ മന്ത്രത്തിനു ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിലുള്ള ഊർജം സ്റ്റാറ്റിക് ആണ്. എഴുന്നേൽക്കുമ്പോൾ കൈനറ്റിക് എനർജിയാണു ശരീരത്തിൽ നിറയുന്നത്. ഭൂമിയിൽ തൊടുന്നതോടെ ശരീരത്തിലെ മലിനോർജം പോയി ശുദ്ധോർജം നിറയുന്നു.  ആദ്യം കാലാണു തറയിൽ തൊടുന്നതെങ്കിൽ ഊർജം താഴൊട്ടൊഴുകി ശരീരബലം കുറയുന്നു. കൈ ആദ്യം തറയിൽ തൊടുമ്പോൾ ഊർജം മുകളിലേക്കു വ്യാപിച്ച് കയ്യിലൂടെ പുറത്തുപോകുകയും അതിന്റെ ഫലമായി ശരീരബലം ഇരട്ടിക്കുകയും ചെയ്യുന്നു.

 

ദന്തശുദ്ധി വരുത്തുമ്പോൾ ക്ലിം കാമദേവായ നമ: സർവജനപ്രിയായ നമ: എന്ന് ജപിക്കുക.

 

കുളിക്കുന്നതിനു മുൻപ് ഇരുകൈകളിലും ജലം എടുത്തു ഈ മന്ത്രം ചൊല്ലി കുളിക്കാനുള്ള വെള്ളത്തിലേക്ക് ഒഴിക്കുക.

 

ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി

നർമ്മദേ സിന്ധു കാവേരി  ജലേസ്മിൻ  സന്നിധിം കുരു

 

സാരം  - ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി എന്നിങ്ങനെയുള്ള പുണ്യനദികളിലെ ജലസാന്നിധ്യം കുളിക്കുന്ന വെള്ളത്തിൽ ഉണ്ടാവട്ടെ.

 

കുളികഴിഞ്ഞയുടൻ കുറി തൊടാൻ മറക്കരുത് . ഭസ്മധാരണമാണ് ഏറ്റവും ഉത്തമം. ശേഷം   സൂര്യനഭിമുഖമായി ഇരുന്നുകൊണ്ട്  ഗണപതിയെ മനസ്സിൽ വണങ്ങിയ  ശേഷം ഗായത്രിമന്ത്രം , മറ്റു സൂര്യപ്രീതികരമായ മന്ത്രങ്ങൾ  , ഓം നമഃശിവായ  എന്നിവ ചൊല്ലുക. നിലവിളക്കിനു മുന്നിലിരുന്നുള്ള പ്രാർഥന അതീവ ഫലദായകമാണ്. 

 

പ്രാണായാമം , സൂര്യനമസ്കാരം എന്നിവ ശീലിക്കുന്നതും അത്യുത്തമം 

 

ഭക്ഷണം കഴിക്കുന്നതിനു മുൻപായി താഴെ കൊടുത്തിരിക്കുന്ന മന്ത്രം ജപിക്കുക

 

അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ

ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി

 

ഈശ്വരനോട് നന്ദി അർപ്പിക്കാൻ ഭക്ഷണശേഷം അമൃതാഭി ധാനമസി അന്നദാതാ  സുഖീ ഭവ:എന്ന് ചൊല്ലുക.

 

 

നിത്യവും മുടങ്ങാതെ ഈ ചിട്ടകൾ പാലിച്ചുപോന്നാൽ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റം അനുഭവിച്ചറിയാം എന്നാണ് പഴമക്കാർ പറയുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com