ADVERTISEMENT

ലോകനാശകരമായ വസുന്ധരായോഗത്തിനു വിരാമം കുറിച്ച്  കുജശനിയോഗം അവസാനിച്ചിരിക്കുകയാണ്. മേയ് 4 നു രാത്രി 8 മണി 40 മിനിറ്റിനാണു ചൊവ്വ മകരം രാശിയിൽനിന്നു കുംഭം രാശിയിലേക്കു കടന്നത്.

 

യദാരസൗരീ സുരരാജമന്ത്രിണാ

സഹൈകരാശൗ സമസപ്തമേ സ്ഥിതിഃ

 

എന്നതാണു വസുന്ധരായോഗത്തിന്റെ ലക്ഷണം.

 

ചൊവ്വയും ശനിയും കൂടി ഒരേ രാശിയിൽ നിൽക്കുകയും വ്യാഴത്തിന്റെ യോഗം കൂടി ആ രാശിയിൽ ഉണ്ടാകുകയും ചെയ്തതോടെയാണു വസുന്ധരായോഗം ആരംഭിച്ചത്. അതിനാണ് ചൊവ്വയുടെ കുംഭരാശി പ്രവേശനത്തോടെ സമാപനമായത്. അതുകൊണ്ടുതന്നെ ദോഷഫലങ്ങൾ കുറയുന്ന സ്ഥിതിവിശേഷം ഉണ്ടാകാം.

 

ഗുണദോഷാത്മകവും സുഖദുഃഖാത്മകവുമാണു ലോകം. അതുകൊണ്ടുതന്നെ നല്ല നാളുകൾക്കപ്പുറം ദുരിതത്തിന്റെ നാളുകളും അതിനുമപ്പുറം വീണ്ടും നല്ല നാളുകളും തുടർന്നുകൊണ്ടേയിരിക്കും. ഏതു പ്രതിസന്ധിയിലും നമ്മെ നയിക്കുന്നതു പ്രത്യാശകളും പ്രതീക്ഷകളും തന്നെ.

 

English Summary : End of Vasundhara Yogam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com