sections
MORE

ഫലം സുനിശ്ചയം ; ഹനൂമാൻ സ്വാമിയെ ഭജിച്ചോളൂ

Hanuman-Swami-Blessing
SHARE

മനസ്സിന്റെ ബലം ജീവിതവിജയത്തിന് വളരെ അത്യാവശ്യമാണ് . ബാല്യം വിട്ടു കൗമാരത്തിലേക്കു കടക്കുന്ന കാലം മുതൽ മനസ്സിന്റെ വഴിയിൽ നടക്കുവാൻ ശീലിച്ചാൽ ഉത്തമവ്യക്തിത്വത്തോടെ  ജീവിതം പിന്നിടുവാൻ സാധിക്കും. കൗമാരമനസ്സ് വാനരന്റെ സ്വഭാവം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും . ഒരു കാര്യത്തിലും ഉറച്ചു നിൽക്കാതെയിരിക്കുക, കാണുന്നതെല്ലാം സ്വന്തമാക്കണമെന് ആഗഹിക്കുക, സ്വന്തമാക്കിയവ അവയുടെ മഹത്വം തിരിച്ചറിയാതെ വലിച്ചെറിയുക  എന്നിവയെല്ലാം അതിന്റെ ഭാഗമാണ് . അച്ചടക്കമില്ലാത്ത ഈ മനസ്സ് യൗവനത്തിലേക്കു കടക്കുമ്പോൾ ആനന്ദത്തിന്റെ പുതിയ മേഖലകൾ തേടിഅലയും. അവിടെ മനസ്സിനെ ത്രസിപ്പിക്കുന്നതെല്ലാം ലഹരിയാണ് . ഈ മുഴുകി ജീവിതം തീരാറാകുമ്പോഴാണ് പശ്ചാത്തപത്തോടെ തിരിഞ്ഞു നോക്കുന്നത് . അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും .

ചുരുക്കിപ്പറഞ്ഞാൽ മനശ്ചാഞ്ചല്യം എതൊരുവന്റെയും ശത്രുവാണ്. അടിയുറച്ച ശരിയായ തീരുമാനങ്ങൾ മനുഷ്യന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ്. മനോബലം നേടണമെങ്കിൽ മനോജയം ആദ്യം നേടണം. അതിന് ഹനുമത് ഭജനത്തിനോളം ഉത്തമമായി മറ്റൊന്നില്ല. ചെറുപ്പം മുതൽ  ഹനുമത് ഭജനം നടത്തി മനസ്സിനെ നിയന്ത്രണത്തിൽ നിർത്തുന്നതിന്  സഹായകരമായ ഒന്നാണ് ആപദുദ്ധാണ  ഹനുമത് സ്തോത്രം . വിഭീഷണവിരചിതം എന്നു കരുതപ്പെടുന്ന ഈ സ്തോത്രം താഴെ ചേർക്കുന്നു :

ആപന്നാഖില ലോകാർത്തിഹരിണേ ശ്രീ ഹനുമതേ

അകസ്മാദാഗതോല്പാതനാഞ്ജനേയ നമോസ്തുതേ

സീതാവിയുക്ത ശ്രീരാമ ശോക ദുഃഖ ഭയാപഹ

താപത്രിതയ സംഹാരിന് ആഞ്ജനേയ നമോസ്തുതേ

ആധിവ്യാധി മഹാമാരി ഗ്രഹപീഡാപഹാരിണേ

പ്രാണാപഹർത്രേ  ദൈത്യാനാം ആഞ്ജനേയ നമോസ്തുതേ

സംസാര സാഗരാവർത്ത കർത്തവ്യഭ്രമ ചേതസാം

ശരണാഗത മർത്ത്യാനാം  ശരണ്യായ നമോസ്തുതേ

രാജദ്വാരി വിലദ്വാരി പ്രവേശേ ഭൂതസംകുലേ

ഗജസിംഹ മഹാവ്യാഘ്ര ചോര ഭീഷണ കാനനേ  

ശരണായ ശരണ്യായ വാതാത്മജ  നമോസ്തുതേ

നമ: പ്ലവഗ സൈന്യാനാം പ്രാണ ഭൂതാത്മനേ നമ:

രാമേഷ്ടം കരുണാപൂരം ഹനുമന്തം ഭയാപഹം

ശത്രു നാശ ഹരം ഭീമം സർവ്വാഭീഷ്ട ഫലപ്രദം

പ്രദോഷേ വാ പ്രഭാതേ വാ യേ സ്മര്യന്തഞ്ജനാസുതം

അർത്ഥ  സിദ്ധിം യശസ്സിദ്ധിം പ്രാപ്നുവന്തി ന സംശയ:

കാരാഗ്രഹേ പ്രയാണേ ച സംഗ്രാമേ ദേശവിപ്ലവേ

യേ സ്മരന്തി ഹനുമന്തം തേഷാം നാസ്തി വിപത്തദാ

വജ്ര ദേഹായ കാലാഗ്നിരുദ്രായാമിത തേജസ്സേ

ബ്രഹ്മാസ്ത്ര സ്തംഭനായാസ്മൈ നമ: സ്രീരുദ്ര മൂർത്തയേ  

ജപ്ത്വാ സ്തോത്രമിദം മന്ത്രം പ്രതിവാരം പഠേന്നര:

രാജസ്ഥാനേ സഭാസ്ഥാനേ പ്രാപ്ത വാദേജപേൽ   ധ്രുവം

വിഭീഷണ കൃതം സ്തോത്രം യ: പഠേത്  പ്രയതോ നര:

സര്വാപഭ്യോ വിമുച്യേത നാത്ര കാര്യാ വിചാരണാ

മർക്കടേശ മഹോത്സാഹ  സർവ  ശോക വിനാശന

ശത്രൂൻ  സംഹാര മാം രക്ഷ ശ്രിയം ചാഥ പ്രദേഹി മേ.....

English Summary : Significance of Hanuman Manthram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA