ADVERTISEMENT

കോവിഡ് എന്ന മഹാമാരി മൂലം ലോകമെമ്പാടുമുള്ള ജനങ്ങൾ മരണഭീതിയിലും മാനസിക സമ്മർദത്തിലും കഴിയുകയാണ്. മരണനിരക്ക് ക്രമാധികം വർധിക്കുന്നതോടു കൂടി രോഗഭീതിയും ഹൃദയസ്പന്ദനവും വർധിക്കുന്നു.

അഷ്ടവൈദ്യന്മാരിൽ പ്രമുഖനായിരുന്നു ആലത്തൂർ നമ്പി .അദ്ദേഹം പതിവായി വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ ദർശനം നടത്തുമായിരുന്നു. അമ്പലത്തിലേക്കു പോകുമ്പോൾ ഒരു ആൽമരത്തിൽ ഇരുന്ന് രണ്ടു പക്ഷികൾ കോരുക്ക് എന്ന് ശബ്ദിക്കുക പതിവായിരുന്നു. കോരുക്ക് എന്നതിന് ക: അരുക്ക്? രോഗമില്ലാത്തവനാര്? പക്ഷികളുടെ ഭാഷ വശമായിരുന്ന നമ്പി ഒരു ദിവസം പക്ഷികളെ നോക്കി ഇപ്രകാരം പറഞ്ഞു ''വേണ്ടുന്ന കാലത്ത് ഹിതമായും മിതമായും ഭക്ഷിക്കുന്നവനും ശരിയായ രീതിയിൽ വ്യായാമം നടത്തുന്നവനും ഇടതു വശം ചരിഞ്ഞു കിടക്കുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന സമയത്ത് വിസർജ്ജിക്കുന്നവനും സ്ത്രീകളിൽ അത്യാസക്തിയില്ലാത്തവനുമായിരിക്കുന്നത് ആരോ ആ മനുഷ്യൻ അരോഗിയായിരിക്കും "നമ്പിയുടെ ഉത്തരം കേട്ട പക്ഷികൾ ചിറകടിച്ച് അപ്രത്യക്ഷരായി.

ജാതകത്തിൽ രോഗമില്ലാത്ത അവസ്ഥ ചിന്തിക്കുന്നത് ലഗ്നത്തിനെ കൊണ്ടാണ്. 

ലഗ്നം ബലവാനായിരിക്കുക.ലഗ്നം ശുഭരാശിയിലായിരിക്കുകയും ലഗ്നത്തിന് ശുഭഗ്രഹയോഗ ദൃഷ്ടികൾ ലഭിക്കുക . ലഗ്നാധിപൻ അനിഷ്ട സ്ഥാനത്ത് നില്ക്കാതിരിക്കുക ഇവയെല്ലാം സൂചിപ്പിക്കുന്നത് നിങ്ങൾ ആരോഗ്യവാനാണ് എന്നാണ്. ആരോഗ്യവുമായി കൂടുതൽ ബന്ധപ്പെടുന്ന ഗ്രഹങ്ങൾ ലഗ്നാധിപനും ചന്ദ്രനും ഗുരുവുമാണ്. ഈ ഗ്രഹങ്ങൾ ബലവാനായിരുന്നാൽ രോഗമുക്തരായിരിക്കുകയും രോഗം വന്നാൽ തന്നെ പെട്ടെന്ന് രോഗമുക്തി ഉണ്ടാകുകയും ചെയ്യും.

ചിന്ത മനുഷ്യനെ ചിതയിലേക്ക് നയിക്കുന്നു എന്നൊരു ചൊല്ലുണ്ട്.പോസിറ്റീവ് ചിന്തകൾ വളർത്തി എടുക്കുക. അനാവശ്യ ചിന്തകൾ ഒഴിവാക്കുക. ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നറിഞ്ഞാൽ ഒരു അഗ്നിപരീക്ഷണവും നിങ്ങളെ പീഡിപ്പിക്കുകയില്ല എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ജീവിക്കുക.

ലോകാ: സമസ്താ: സുഖിനോ ഭവന്തു.

 

ലേഖകൻ

ശ്രീകുമാർ പെരിനാട്

കൃഷ്ണകൃപ

വട്ടിയൂർക്കാവ്.പി.ഒ.

തിരുവനന്തപുരം - 13.

മൊ.90375203 25

Email: Sreekmarperinad@gmail.com

English Summary : Health as per Horoscope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com