ADVERTISEMENT

വളരെ നിസ്സാരമായി ചെയ്യുന്ന ചില കാര്യങ്ങൾ ഭവനത്തിലെ അനുകൂല ഊർജം ഇല്ലാതാക്കും . അതിൽ പ്രധാനമാണ് ഭവനത്തിൽ ചെരിപ്പുകളുടെ സ്ഥാനം . പഴമക്കാർ  പുറത്തുപോയി വന്നാൽ കാലുകൾ ശുചിയാക്കി മാത്രമേ ഭവനത്തിൽ പ്രവേശിക്കാറുള്ളായിരുന്നു. അക്കൂട്ടത്തിൽ അണിഞ്ഞിരുന്ന പാദരക്ഷകൾ കഴുകി വൃത്തിയാക്കി യഥാസ്ഥാനത്തു വയ്ക്കുന്ന പതിവും ഉണ്ടായിരുന്നു . ഇന്നു മിക്ക വീടുകളിലും പ്രവേശന കവാടത്തിൽ പാദരക്ഷകൾ കൂടിക്കിടക്കുന്നതായി കാണാം.

 

മിക്കവാറും വീടുകളിൽ ഒരു വ്യക്തിക്ക് ഒന്നിലധികം പാദരക്ഷകൾ കാണും. ഇവ മിക്കവാറും പൂമുഖത്തു തന്നെയാണ് സൂക്ഷിക്കുക പതിവ് . എന്നാൽ ഇതു  നല്ലതല്ല. പൂമുഖവാതിൽ വീടിന്റെ ശ്വസനകേന്ദ്രമാണ്, ഇത് അടച്ചുകൊണ്ട് ചെരിപ്പുകൾ കൂട്ടിയിടുന്നതു നല്ലതല്ല. മുഖ്യമായും പ്രധാന വാതിലിനു മുന്നിലോ അരികിലായോ  പാദരക്ഷകൾ ഇടാൻ പാടില്ല. പൂമുഖവാതിൽ നിന്ന് അല്പം മാറി പ്രത്യേക തട്ടോ മറ്റോ നൽകി വേണം ചെരിപ്പ് സൂക്ഷിക്കാൻ. വീട്ടിലേക്ക് കയറുന്ന ദിശയിൽ വേണം (വീടിന് അഭിമുഖമായി) വേണം ഇവ ഒതുക്കിവയ്ക്കാൻ.

 

വീടിനുള്ളിൽ പാദരക്ഷകൾ ഉപയോഗിക്കരുത്. പുറത്തിടുന്ന പാദരക്ഷകൾ ഒരിക്കലും വീടിനകത്ത്‌ ഇട്ടുകൊണ്ടു നടക്കരുത്.  വില കൂടിയ പാദരക്ഷകൾ വീടിനകത്തു സൂക്ഷിക്കാറുണ്ട് . പക്ഷേ വീട്ടിലെ ഗോവണിപ്പടിയുടെ താഴെ, കട്ടിലിനു താഴെ, കിടപ്പുമുറി ഈ ഭാഗങ്ങളിൽ ഒന്നും സൂക്ഷിക്കാൻ പാടില്ല. ചുരുക്കത്തിൽ പ്രതികൂല ഊർജം  നിറഞ്ഞ പാദരക്ഷകൾ വീടിനുള്ളിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം.

 

English Summary : Shoe Rack Position as per Vastu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com