ADVERTISEMENT

വീടെന്നാൽ ഒരു തണലാണ് . കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ തണലിനെ നമുക്ക് പോസിറ്റീവ് എനർജിയുടെ ഉറവിടമാക്കാം . പുതിയതായി വീട് നിർമിക്കുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ വെച്ച് പ്ലാൻ ചെയ്‌തോളൂ

 

പ്രധാന വാതിൽ: 

പ്രധാന വാതിൽ തുറന്നാൽ അവിടെ നിന്ന് നേർരേഖയിൽ തടസ്സമായി ഭിത്തികളോ തൂണുകളോ വീട്ടുപകരണങ്ങളോ ക്രമീകരിക്കാതെയിരിക്കുക. ലളിതമായി പറഞ്ഞാൽ കാറ്റിന് കയറി ഇറങ്ങി പോകുവാനുള്ള വിധത്തിൽ വഴി ഒരുക്കുക

 

ജനലും വാതിലും : 

 

ഓരോ നിലയിലെയും ജനലുകളുടെയും വാതിലുകളുടെയും ആകെ എണ്ണം , ഇരട്ടസംഖ്യ ആയിരിക്കണം. അത് പോലെ തന്നെ ഈ സംഖ്യ പൂജ്യത്തിൽ അവസാനിക്കുകയും ചെയ്യരുത്.  ഉദാഹരണമായി 10 , 20 , 30 എന്നിങ്ങനെ. വാതിലുകളെല്ലാം അകത്തേക്ക് തുറക്കുന്ന രീതിയിൽ ആവണം .

 

സൗജന്യമായി എന്നും ലഭിക്കുന്ന ഊർജം: 

ഉദയസൂര്യന്റെ കിരണങ്ങൾ വീടിനുള്ളിൽ എത്തുന്ന രീതിയിലാണ്  വാതിലുകളുടെയും ജനാലകളുടെയും  സ്ഥാനം  പ്ലാൻ ചെയ്യേണ്ടത് . പ്രഭാതത്തിൽ കഴിവതും എല്ലാ വാതിലുകളും ജനലുകളും തുറന്നിടാൻ ശ്രമിക്കുക . സൂര്യനെക്കാൾ നല്ലൊരു ഊർജ  ദാതാവ് ഇല്ലന്നറിയുക .

 

 

ഇൻഡോർ പ്ലാന്റ്സ് :

 

 കണ്ണുകൾക്കും അന്തരീക്ഷത്തിനും പുതുമ   തരുവാൻ  ഇതിനെക്കാൾ നല്ല മറ്റൊരു വഴി ഇല്ല. മുള്ളുകൾ ഉള്ളതും തണ്ടുകളിൽ പാലുള്ളതമായ ചെടികൾ ഒഴിവാക്കുക. ഇന്റീരിയർ ഡിസൈൻ  ചെയ്യുമ്പോൾ ഇതിനുള്ള ഇടം ആദ്യമേ തീരുമാനിക്കുന്നതാണ് നല്ലത്.

 

വിശാലത : 

 

ഏറ്റവും പ്രധാനവും വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം. പൊതുവായ ഇടങ്ങൾക്കു ആവശ്യത്തിന് വിശാലത  നൽകി നിർമിക്കണം  . ഉദാഹരണമായി  ഫാമിലി ലിവിങ് , ഡൈനിങ്ങ് ഏരിയ , അടുക്കള. ഇനിയിപ്പോ സ്ഥലപരിമിതി മൂലം ഇവ ഒന്നും അത്ര വിശാലമായി പണിയുവാൻ സാധിച്ചില്ലെങ്കിൽ പോലും അവിടെ ഇടുവാനുള്ള  ഫർണിച്ചർ    തിരഞ്ഞെടുക്കുമ്പോൾ ഒതുക്കം ഉള്ളത് വാങ്ങുക

 

കാറ്റും വെളിച്ചവും : 

 

നാച്ചുറൽ ലൈറ്റിങ് ആണ് പുത്തൻവീടുകളുടെ ട്രെൻഡ് . ആവശ്യത്തിന് കാറ്റും വെളിച്ചവും  കിട്ടുന്ന വീടുകൾക്ക് പ്രകൃതി തന്നെ പോസിറ്റീവ് എനർജി ആവശ്യത്തിലേറെ തരും . ഇതിനായി നടുമുറ്റം , പർഗോള എന്നിവ   ക്രമീകരിക്കാവുന്നതാണ് .

 

English Summary : Vastu for Positive Energy at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com