ADVERTISEMENT

ശ്രീ ശങ്കരാചാര്യസ്വാമികളാൽ വിരചിതമായ കൃതിയാണ്  ‌സൗന്ദര്യലഹരി . ഇത്‌ ശിഖരിണി എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്‌.  ശിവഭക്തനായിരുന്ന ശങ്കരാചാര്യ സ്വാമികൾ ദേവീ പ്രഭാവം തിരിച്ചറിഞ്ഞപ്പോൾ ശക്തിസ്വരൂപിണിയായ പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനകളായി രചിച്ച നൂറോളം സംസ്കൃത ശ്ലോകങ്ങളടങ്ങിയ  കൃതിയാണിത് .  

 

Soundarya-lahari-02

ഇതിലെ ഓരോ ശ്ലോകങ്ങളും ചിട്ടയോടെ ജപിക്കുന്നത് ജീവിത സംസാരത്തിലെ ഓരോ ദുഃഖങ്ങൾ ശമിക്കുന്നതിന് ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു . കടുത്ത ദാരിദ്ര്യം ശമിച്ച്‌ ഐശ്വര്യം കൈവരുന്നതിന്  സൗന്ദര്യ ലഹരിയിലെ ഒന്നാമത്തെ ശ്ലോകം സഹായിക്കും . മാസത്തിലെ സൗകര്യപ്രദമായ 18  ദിവസം തിരഞ്ഞെടുത്ത് ഒന്നാമത്തെ ശ്ലോകം നിത്യേന 27 തവണ ജപിച്ചു ശീലിക്കുക . സകലദുരിതങ്ങളും ഒഴിയും .

 

               

ഒന്നാമത്തെ ശ്ലോകം:

 

 

ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും

ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി

അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപി

പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി

 


വാക്കുകളുടെ അർഥം:

 

ശിവ: = സർവമംഗള  പ്രദനായ  ശിവൻ

ശക്ത്യാ = മംഗളസ്വരൂപിണി ആയിരിക്കുന്ന മഹാത്രിപുരസുന്ദരിയോട്

യുക്തോ യദി = കൂടിയവൻ എങ്കിൽ

ഭവതി ശക്ത: = സമർഥൻ ആയി ഭവിക്കുന്നു.

പ്രഭവിതും   = പ്രഭുവായി ഇരിക്കുന്നതിന്, അഥവാ  പ്രപഞ്ചസൃഷ്ടിക്ക്  

ന ചേദേവം ദേവ: = ആ പരമശിവൻ ഇങ്ങനെ ശക്തിയോടു കൂടിയിരുന്നില്ല എങ്കിൽ

ന ഖലു കുശല: = സമർഥനായി ഭവിക്കുന്നില്ല, നിശ്ചയം

സ്പന്ദിതും അപി = ഇളകുന്നതിനു പോലും

അത: = ഇതു ഹേതുവായിട്ടു

ആരാധ്യാം = ആരാധിക്കപ്പെടുവാൻ യോഗ്യയായ

ഹരിഹര വിരിഞ്ചാദിഭി : അപി = ഹരി ശിവബ്രഹ്മാദികളാലും

 പ്രണന്തും = ശരീര വാങ്മനസ്സുകളാൽ നമഃ സ്കരിക്കുന്നതിനും

സ്തോതും വാ കഥം = സ്തോസ്ത്രം ചെയ്യുന്നതിനും എങ്ങനെ

അകൃതപുണ്യ: = ജന്മാന്തരത്തിൽ പുണ്യം ചെയ്യാത്തവൻ

പ്രഭവതി = സമർഥനായി ഭവിക്കുന്നു.

 

സാരം:

 

അല്ലയോ പരാശക്തിസ്വരൂപിണിയായ മഹാത്രിപുരസുന്ദരീ ! സർവ മംഗള പ്രദനായ പരമശിവൻ ശക്തിരൂപിണിയായ അവിടുത്തോടു കൂടിയവൻ ആയി ഭവിക്കുന്നു എങ്കിൽ പ്രപഞ്ചസൃഷ്ടിക്കു സമർഥനായിത്തീരുന്നു. ആ പരമശിവൻ അപ്രകാരം അവിടുത്തോട്‌ കൂടിയിരുന്നില്ല എങ്കിൽ ഒന്ന് ചലിക്കുന്നതിനു പോലും സമർഥനാകുന്നില്ല.  ബ്രഹ്‌മാവിഷ്ണുരുദ്രാദികളാലും ആരാധിക്കപ്പെടുവാൻ യോഗ്യയായ നിന്തിരുവടിയെ ത്രികരണങ്ങളെകൊണ്ടു നമസ്‌കരിക്കുന്നതിനും സ്തോസ്ത്രം ചെയ്യുന്നതിനും ജന്മാന്തരത്തിൽ പുണ്യം ചെയ്യാത്ത ഒരുവൻ ഒരിക്കലും സമർഥനാവില്ല.

English Summary :  Significanve of Soundarya Lahari Slokam 01

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com